Flash News

കെഎസ് യു സെക്രട്ടറിയേറ്റ് മാര്‍ച്ച് പോലിസ് അടിച്ചൊതുക്കി ; സംസ്ഥാന നേതാക്കള്‍ക്ക് ലാത്തിയടിയേറ്റു

കെഎസ് യു സെക്രട്ടറിയേറ്റ് മാര്‍ച്ച് പോലിസ് അടിച്ചൊതുക്കി ; സംസ്ഥാന നേതാക്കള്‍ക്ക് ലാത്തിയടിയേറ്റു
X


തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ് യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലിസിന്റെ ലാത്തിയടിയേറ്റ് സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്, വൈസ് പ്രസിഡന്റ് ജസീര്‍ പള്ളിവയല്‍, സ്്‌നേഹ ആര്‍ വി ശില്‍പ, ജനറല്‍ സെക്രട്ടറി കെ നബീല്‍ കല്ലമ്പലം, റിയാസ് പത്തിശേരില്‍ എന്നിവര്‍ക്ക് പരിക്കേറ്റു.
പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥിതിക്ക് മെഡിക്കല്‍ ഫീസ് സര്‍ക്കാര്‍ ഫീസിന് തുല്യമാക്കണം, കാംപസുകളില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കുക, പത്തനംതിട്ട വെച്ചൂച്ചിറിയില്‍ നിന്നും കാണാതായ ജസ്‌നയെ കണ്ടെത്തുന്നതില്‍ പോലിസ് തികഞ്ഞ പരാജയമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈഗോ മാറ്റിവച്ച് അന്വേഷണം സിബിഐയ്ക്ക് വിടണമെന്നും, യുജിസിയെ തകര്‍ത്ത് കാംപസുകളില്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള ശ്രമത്തെ ചെറുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു കെ എസ് യുവിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ച്.
12.30 ഓടെ സെക്രട്ടറിയേറ്റിന് മുന്നിലെത്തിയ മാര്‍ച്ച് എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം കഴിഞ്ഞ് മടങ്ങിയതിന് പിന്നാലെയാണ് സംഘര്‍ഷം ഉടലെടുക്കുന്നത്. സെക്രട്ടറിയേറ്റിനുള്ളിലേക്ക് പോലിസ് ബാരിക്കേഡ് മറികടന്ന് കടന്നുകയറാനുള്ള ശ്രമം തടഞ്ഞതോടെ വിദ്യാര്‍ഥി യൂനിയന്‍ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് കൊടികെട്ടിയ പൈപ്പുകളും മറ്റും പോലിസിന് നേരേ എറിഞ്ഞു. ഇതിനെ ചൊല്ലി പോലിസും വിദ്യാര്‍ഥി നേതാക്കളും പരസ്പരം വാക്കേറ്റവും ഉന്തും തള്ളും സംഘര്‍ത്തിലേക്ക് മാറി. പോലിസ് ജലപീരങ്കി പ്രയോഗിച്ചതോടെ പ്രവര്‍ത്തകര്‍ ചിതറിയോടി. ഇതിനിടയില്‍ സ്ഥലത്തുണ്ടായിരുന്ന പോലിസ് കെഎസ്‌യു പ്രവര്‍ത്തകരെ വളഞ്ഞിട്ടു പൊതിരെ തല്ലി. സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനത്ത് പഠിപ്പുമുടക്കിന് കെഎസ്്‌യു ആഹ്വാനം ചെയ്തു.



Next Story

RELATED STORIES

Share it