kannur local

കെഎസ്‌യു സര്‍വകലാശാല ഉപരോധിച്ചു

കണ്ണൂര്‍: പരീക്ഷയുടെ മൂല്യനിര്‍ണയം നടത്താത്ത ഉത്തരക്കടലാസ് വഴിയോരത്തുനിന്ന് കിട്ടിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ കണ്ണൂര്‍ സര്‍വകലാശാല ഉപരോധിച്ചു.
അധികൃതരുടെ വീഴ്ച മൂലം ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിനാലാണു മാനന്തവാടി ഗവ. കോളജിലെ ടോം കെ ഷാജിയുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തതെന്ന് സമരക്കാര്‍ ആരോപിച്ചു. നേതാക്കള്‍ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രനുമായി ചര്‍ച്ച നടത്തി. സമഗ്രാന്വേഷണം നടത്തുമെന്ന് വിസി ഉറപ്പുനല്‍കി. തുടര്‍ന്നാണ് ഉപരോധം പിന്‍വലിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ് വി പി അബ്ദുര്‍റഷീദ്, സംസ്ഥാന സെക്രട്ടറി എം കെ വരുണ്‍, സുധീപ് ജെയിംസ്, വി കെ അതുല്‍, ഫര്‍സിന്‍ മജീദ്, ജോഷി കണ്ടത്തില്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it