കെഎസ്‌യു ഇടുക്കി മുന്‍ ജില്ലാ പ്രസിഡന്റ് വാഹനാപകടത്തില്‍ മരിച്ചു

തൊടുപുഴ: കെഎസ്‌യു മുന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പിള്ളി(28) വാഹനാപകടത്തില്‍ മരിച്ചു. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ തൊടുപുഴ- മൂവാറ്റുപുഴ റോഡില്‍ മടക്കത്താനത്തു വച്ചാണ് അപകടം. കെഎസ്‌യു പ്രവര്‍ത്തകനായ ഫസല്‍ സുലൈമാന്റെ കൂടെ സ്‌കൂട്ടറില്‍ യാത്രചെയ്യുമ്പോള്‍ പിന്നില്‍ നിന്നെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. കാറിനു മുകളിലേക്കും റോഡിലേക്കും വീണ് ഗുരുതര പരിക്കേറ്റ നിയാസിനെ ആദ്യം തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലും തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ  പുലര്‍ച്ചെ 2.20ന് മരിച്ചു.
തൊടുപുഴ മങ്ങാട്ടുകവല കൂരാപ്പിള്ളില്‍ ഇസ്മയിലിന്റെ മകനാണ്. ഖദീജയാണ് മാതാവ്. നസിയ, ബീമാ എന്നിവര്‍ സഹോദരിമാരാണ്. നിയാസിന്റെ ഭൗതികശരീരം തൊടുപുഴ രാജീവ് ഭവനില്‍ പൊതുദര്‍ശനത്തിനു വച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ ആദരാഞ്ജലി അര്‍പ്പിച്ചു.  ഇന്നലെ വൈകീട്ട് അഞ്ച് മണിക്ക് കാരിക്കോട് നൈനാര്‍ പള്ളിയില്‍ ഖബറടക്കി.
Next Story

RELATED STORIES

Share it