കെഎസ്ഡിപിക്ക് 45 കോടിയുടെ നേട്ടം

എന്‍ എ ഷിഹാബ്

ആലപ്പുഴ: സംസ്ഥാനത്തെ ഏക പൊതുമേഖലാ ഔഷധ നിര്‍മാണ സ്ഥാപനമായ ആലപ്പുഴയിലെ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (കെഎസ്ഡിപി) ലാഭത്തില്‍ നേട്ടം കൊയ്യുന്നു. ഈ സാമ്പത്തികവര്‍ഷം 45 കോടി രൂപയുടെ നേട്ടമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഡിസംബറില്‍ ലാഭവിഹിതം 30 കോടി കവിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കെഎസ്ഡിപിയുടെ മൊത്തം വരുമാനം 25 കോടി രൂപയായിരുന്നു. 2012-13 വര്‍ഷത്തില്‍ 14 കോടിയായിരുന്ന കമ്പനിയുടെ വരുമാനം അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 21 കോടിയായി വര്‍ധിച്ചു. നടപ്പുസാമ്പത്തിക വര്‍ഷം 45 കോടിയുടെ വിറ്റുവരവാണു പ്രതീക്ഷിക്കുന്നതെന്ന് കെഎസ്ഡിപി മാനേജിങ് ഡയറക്ടര്‍ കെ ബി വിജയകുമാര്‍ പറഞ്ഞു.
കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനും ആന്ധ്രപ്രദേശ് ഹെല്‍ത്ത് ഡിപാര്‍ട്ട്‌മെന്റുമാണ് പ്രധാനമായും കെഎസ്ഡിപിയില്‍ നിന്ന് മരുന്നു വാങ്ങുന്നത്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ 19.5 കോടിയുടെ മരുന്നു വാങ്ങിയപ്പോള്‍ ആന്ധ്രപ്രദേശ് എട്ട് കോടിയുടെ മരുന്നു വാങ്ങി. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഏഴു കോടിയുടെ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും ഉടന്‍ മരുന്നു കൈമാറുമെന്നും ജയകുമാര്‍ വ്യക്തമാക്കി.
2014ല്‍ 300 തൊഴിലാളികളുണ്ടായിരുന്ന കെഎസ്ഡിപിയില്‍ ഇപ്പോള്‍ 78 പേര്‍ മാത്രമാണുള്ളത്. ഇവര്‍ക്കു പുറമെ 70 പേര്‍ ദിവസവേതന അടിസ്ഥാനത്തിലും ജോലി ചെയ്തുവരുന്നു. 2009ല്‍ 17 കോടിയുടെയും 2010ല്‍ 33 കോടിയുടെയും 2011ല്‍ 39.5 കോടിയുടെയും മരുന്നാണ് കെഎസ്ഡിപി ആരോഗ്യവകുപ്പിനു കൈമാി. കഴിഞ്ഞ സര്‍ക്കാര്‍ കെഎസ്ഡിപി പുനരുജ്ജീവിപ്പിക്കാന്‍ നടപടി സ്വീകരിച്ചിരുന്നു. ഇടതുസര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 40 കോടിയോളം രൂപയുടെ ഔഷധങ്ങളാണ് കെഎസ്ഡിപി സര്‍ക്കാര്‍ ആശുപത്രികള്‍ക്കു നല്‍കിവന്നത്. ആവശ്യമുള്ള 500ല്‍പരം മരുന്നുകളില്‍ 31 എണ്ണമാണ് കെഎസ്ഡിപി നിര്‍മിക്കുന്നത്. അതില്‍ 29 എണ്ണം ആരോഗ്യവകുപ്പ് വാങ്ങുന്നുണ്ട്. സംസ്ഥാനത്ത് കൂടുതല്‍ മരുന്നുകള്‍ ആവശ്യമുണ്ടെങ്കിലും കെഎസ്ഡിപിയില്‍ മരുന്നുല്‍പാദനം ചെലവേറിയതാണെന്ന കാരണം പറഞ്ഞാണ് സ്വകാര്യമേഖലയെ ആശ്രയിക്കുന്നത്.
2008ല്‍ വ്യവസായ ആരോഗ്യ വകുപ്പുകള്‍ കൂടിയാലോചിച്ച് കെഎസ്ഡിപിയിലെ മരുന്നുകളുടെ വില നിശ്ചയിക്കുകയും കമ്പനിയില്‍ ഉല്‍പാദിപ്പിക്കുന്ന മരുന്നുകള്‍ ആരോഗ്യവകുപ്പ് വാങ്ങണമെന്നു തീരുമാനിച്ച് ഉത്തരവിറക്കുകയും ചെയ്തിരുന്നു. എന്നാല്‍, പലപ്പോഴും ഈ തിരുമാനം ലംഘിക്കപ്പെട്ടു. ഇത് കെഎസ്ഡിപിയെ തകര്‍ക്കാന്‍ വേണ്ടിയാണെന്നും ആരോപണമുയര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it