kasaragod local

കെഎസ്ടിപി റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥ; മൂന്ന് മാസത്തിനുള്ളില്‍ നാല് മരണം

പാലക്കുന്ന്: കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു.
കഴിഞ്ഞ ദിവസം രാത്രി എട്ടിന് കോട്ടിക്കുളം പെട്രോള്‍ പമ്പിന് സമീപം വച്ച് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അകടത്തി ല്‍ തിരുവക്കോളിയിലെ പ്രതാപന്റെ മകന്‍ ശ്യാം പ്രസാദ് (23) മരിച്ചതോടെ മൂന്ന് മാസത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം നാലായി. ശ്യാംപ്രസാദിനൊപ്പമുണ്ടായിരുന്ന ബാര്‍ബര്‍ തൊഴിലാളി തിരുവക്കോളിയിലെ ശേഖരന്‍ (35), മറ്റൊരു ബൈക്ക് യാത്രക്കാരനായ ഹൊസ്ദുര്‍ഗ് കൗവ്വായി ഹൗസിലെ രമേശ് എന്നിവര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ 28ന് രാത്രി ബേക്കല്‍ തീരദേശ കോളനിയിലെ ദിലീപ് റോഡരികിലൂടെ നടന്നു പോകവെ കാറിടിച്ച് മരിച്ചിരുന്നു. കഴിഞ്ഞ മാസം 27ന് കളനാട് പാലത്തിനടത്തു വെച്ച് ഒരു യുവതിയും പള്ളം പാക്യാരയില്‍ ഓമ്‌നി വാനിടിച്ച് ഒരാളും മരണപ്പെട്ടിരുന്നു.
കഴിഞ്ഞ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മുന്ന് മാസക്കാലയളവില്‍ ബേക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ മാത്രം 48 റോഡപകടങ്ങളും നാല് മരണവും നടന്നിട്ടുണ്ട്. കെഎസ്ടിപി റോഡില്‍ അമിത വേഗതയില്‍ വാഹനങ്ങള്‍ ഓടിക്കുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ജങ്ഷനുകളില്‍ ട്രാഫിക് പോലിസിനെ നിയമിച്ചിട്ടില്ല. ജാഗ്രത ബോര്‍ഡുകളും പരിമിതമാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. കളനാട്, തൃക്കണ്ണാട്, ബേക്കല്‍, പാലക്കുന്ന്, മേല്‍പ്പറമ്പ് ജങഷനുകളില്‍ സ്പീഡ് കണ്‍ട്രോളറില്ല. മിക്ക പ്രധാന കേന്ദ്രങ്ങളിലും ഡിവൈഡര്‍ പോലുമില്ല. ട്രാഫിക് കണ്‍ട്രോളറോ സിഗ്‌നല്‍ ലൈറ്റോ ഇതുവരെ സ്ഥാപിച്ചിട്ടില്ല. ആറ് എല്‍പി സ്‌കൂള്‍ പരിസരങ്ങളിലുടെ കടന്നു പോകുന്ന റോഡില്‍ ഒരു സീബ്രാലൈന്‍ പോലുമില്ല.
പാലക്കുന്നിലും മറ്റും സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും റെഡ്‌റിഫ്‌ലക്ടറുകള്‍ പോലും സ്ഥാപിച്ചിട്ടില്ല. നിര്‍മാണം കഴിഞ്ഞു ബാക്കിയുള്ള മണ്ണും മറ്റു അവശിഷ്ടങ്ങളും എടുത്തുമാറ്റാതെ കുന്നുകുട്ടിയിരിക്കുന്നതിനാല്‍ അപകടങ്ങള്‍ പതിവായിട്ടുണ്ട്.
Next Story

RELATED STORIES

Share it