kasaragod local

കെഎസ്ടിപി നിര്‍മാണം; സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നിര്‍ത്താനൊരുങ്ങുന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് മുതല്‍ ആലാമിപ്പള്ളി വരെ കെഎസ്ടിപി റോഡ് നിര്‍മാണത്തിനായി ഗതാഗതം പൂര്‍ണ്ണമായി തടഞ്ഞത് സ്വകാര്യ ബസുകള്‍ക്ക് ദുരിതമായി മാറിയതായി ഹൊസ്ദുര്‍ഗ് താലൂക്ക് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി.
ഒരു വശത്തേക്ക് മാത്രം ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയ ആലാമിപ്പള്ളി കൂളിയങ്കാല്‍ റോഡ് തകര്‍ന്ന് തരിപ്പണമായതോടെ മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിടുകയാണ്. വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയ മാവുങ്കാല്‍ വഴി ഓരോ ട്രിപ്പിലും ഏഴ് കിലോമീറ്ററോളം അധികം സഞ്ചരിക്കുന്നതുവഴി 15 ലിറ്ററോളം ഡീസല്‍ പ്രതിദിനം അധിക ചെലവ് വരുന്നതും സമയത്തിന് ഓടിയെത്താന്‍ കഴിയാതെ ട്രിപ്പ് മുടങ്ങുന്നതും വലിയ സാമ്പത്തിക ബാദ്ധ്യതയാണ് സ്വകാര്യ ബസുകള്‍ നേരിടുന്നതെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
ഏത് നിര്‍മാണ പ്രവൃത്തി നടത്തുമ്പോഴും സുഗമമായ ബദല്‍ ഗതാഗത സംവിധാനം ഏര്‍പ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവ് മാനിക്കാതെ പ്രദേശത്തെ യാത്രക്കാരുടേയോ, വാഹന ഉടമകളുടേയോ സൗകര്യം കണക്കിലെടുക്കാതെ അപ്രായോഗികമായി ഏര്‍പ്പെടുത്തിയ ഗതാഗത പരിഷ്‌ക്കാരം മൊത്തത്തില്‍ ഈ മേഖലയില്‍ പ്രശ്‌നം ഗുരുതരമാക്കിയിരിക്കുകയാണ്.ഇപ്പോള്‍ ഏര്‍പ്പെടുത്തിയ ബദല്‍ സംവിധാനത്തില്‍ സര്‍വീസ് തുടര്‍ന്ന് കൊണ്ട് പോകാന്‍ പറ്റില്ലെന്നും പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തിവെക്കുമെന്നും അസോസിയേഷന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it