കെഎസ്എല്‍ ഫ്രാഞ്ചൈസികളെ പ്രഖ്യാപിച്ചു

കൊച്ചി: ഐഎസ്എല്‍ മാതൃകയില്‍ ഇനി കേരള സൂപ്പര്‍ ലീഗ് ഒരുങ്ങുന്നു. ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാനത്ത് വിദേശതാരങ്ങളുള്‍പ്പെടുന്ന ആദ്യത്തെ പ്രഫഷ്ല്‍ ലീഗ് മല്‍സരങ്ങള്‍ക്ക് കേരളം ആതിഥ്യമരുളുന്നത്. ജനുവരിയില്‍ തുടങ്ങുന്ന സൂപ്പര്‍ ലീഗിന്റെ ആദ്യഘട്ട ഫ്രാഞ്ചൈസികളെ ഇന്നലെ പ്രഖ്യാപിച്ചു. എട്ടു ടീമുകളുള്ള ലീഗില്‍ നാലു ഫ്രാഞ്ചൈസികളെയാണ് വിഖ്യാത ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ പീറ്റര്‍ ഷില്‍ട്ടണ്‍ പ്രഖ്യാപിച്ചത്.
മറ്റു ഫ്രാഞ്ചൈസികള്‍ക്കായുള്ള ചര്‍ച്ചകള്‍ നടന്നു വരുന്നു. അടുത്ത ദിവസം ഈ ഫ്രാഞ്ചൈസികളെ തീരുമാനിക്കുമെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ (കെഎഫ്എ) പ്രസിഡന്റ് കെഎംഐ മേത്തര്‍ പറഞ്ഞു.
കോഴിക്കോട്, മൂവാറ്റുപുഴ, തിരുവനന്തപുരം, തൃശൂര്‍ എന്നിവയാണ് ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ച ഫ്രാഞ്ചൈസികള്‍.
കൊല്‍ക്കത്തയിലെ പ്രശസ്തമായ മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബാണ് തൃശൂര്‍ ഫ്രാഞ്ചൈസിയുടെ ഉടമകള്‍. കൊല്‍ക്കത്ത മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് ക്ലബും വേള്‍ഡ്‌കോം മീഡിയ കണ്‍സോര്‍ഷ്യവും ചേര്‍ന്നാണ് തൃശ്ശൂരിനെ സ്വന്തമാക്കിയാണ്. തിരുവനന്തപുരത്തെ ഡേവിസ് ജേക്കബും കോഴിക്കോടിനെ നബീലും സ്വന്തമാക്കി.
ഇന്ത്യക്ക് ഫുട്‌ബോള്‍ മുന്‍നിരയിലെത്താന്‍ മികച്ച അവസരമാണ് ഇത്തരം ലീഗുകളിലൂടെ കൈവരുന്നതെന്ന് പീറ്റര്‍ ഷെല്‍ട്ടണ്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it