കെഎസ്എഫ്ഡിസി തിയേറ്ററുകളില്‍ നാളെ മുതല്‍ ഇ-ടിക്കറ്റിങ്്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഇ-ടിക്കറ്റിങ് സംവിധാനത്തിന്റെ ഭാഗമായുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ തിരുവനന്തപുരം കൈരളി/നിള/ ശ്രീ, ആലപ്പുഴ കൈരളി/ ശ്രീ, ചേര്‍ത്തല കൈരളി/ശ്രീ, നോ ര്‍ത്ത് പറവൂര്‍ കൈരളി/ ശ്രീ, തൃശൂര്‍ കൈരളി/ശ്രീ, കോഴിക്കോട് കൈരളി/ശ്രീ എന്നീ തിയേറ്ററുകളില്‍ നാളെ മുതല്‍ നടപ്പാക്കും. പ്രേക്ഷകര്‍ക്ക് ഓണ്‍ലൈനായി സലൃമഹമളശഹാ.െഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ടിക്കറ്റുകള്‍ ബുക്കുചെയ്യാം. ടിക്കറ്റ് റിസര്‍വേഷന്‍ സംബന്ധിച്ചുള്ള സാങ്കേതിക സഹായത്തിന് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ 0471 2773170 എന്ന നമ്പറില്‍ ബന്ധപ്പെടണം.
Next Story

RELATED STORIES

Share it