Flash News

കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ട്രേഡ് യൂനിയനുകളില്‍ പ്രവര്‍ത്തിക്കുന്നതിനു വിലക്ക്‌

കൊച്ചി: കെഎസ്ഇബിയിലെ ഓഫിസര്‍ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ ട്രേഡ് യൂനിയനുകളില്‍ പ്രവര്‍ത്തിക്കുന്നതും യൂനിയന്‍ ഭാരവാഹിത്വം വഹിക്കുന്നതും വിലക്കിയ ബോര്‍ഡിന്റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു.
കെഎസ്ഇബി സീനിയര്‍ സൂപ്രണ്ട് സിബിക്കുട്ടി ഫ്രാന്‍സിസ് ഉള്‍പ്പെടെ നല്‍കിയ ഹരജികള്‍ തള്ളിയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ബോര്‍ഡിന്റെ മെയ് 30ലെയും ആഗസ്ത് 18ലെയും ഉത്തരവുകളാണ് ഇവര്‍ ചോദ്യംചെയ്തത്.
അസി. എന്‍ജിനീയര്‍ മുതലുള്ളവര്‍ മേല്‍നോട്ടാധികാരമുള്ളവരാണെന്ന് 1980ലെ ഉത്തരവില്‍ കെഎസ്ഇബി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ സര്‍ക്കാരിന്റെ പ്രത്യേകാനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. തങ്ങള്‍ തൊഴിലാളി വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന വാദം ഹരജിക്കാര്‍ക്കില്ല. ആ നിലയ്ക്ക് തൊഴിലാളി യൂനിയന്‍ ഭാരവാഹിത്വം ഇവര്‍ക്ക് വഹിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it