thrissur local

കെഎസ്ഇബി അധികൃതര്‍ നേന്ത്രവാഴകള്‍ വെട്ടിനശിപ്പിച്ചതായി പരാതി



പുതുക്കാട്: കല്ലൂര്‍ മുട്ടിത്തടിയില്‍ വൈദ്യുതി കമ്പിയിലെ തടസങ്ങള്‍ നീക്കുന്നതിനിടെ കെഎസ്ഇബി അധികൃതര്‍ നേന്ത്രവാഴകള്‍ വെട്ടിനശിപ്പിച്ചതായി പരാതി. മുട്ടിത്തടി ശ്രീഭദ്ര കുടുംബശ്രീയിലെ അംഗങ്ങള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്ത 25ഓളം കുലച്ച നേന്ത്രവാഴകളാണ് വെട്ടിനശിപ്പിച്ചത്. വാഴത്തോട്ടത്തിലൂടെ കടന്നുപോകുന്ന 11 കെവി ലൈനിലെ തടസങ്ങള്‍ നീക്കുന്നതിനിടെയാണ് സംഭവം. കുടുംബശ്രീ അംഗങ്ങളായ ഗീത, രമണി, പാറുകുട്ടി, ഗ്രേയ്‌സി, ഗീത വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് വാഴകൃഷി നടത്തുന്നത്. ഓണവിപണി ലക്ഷ്യമാക്കി കൃഷി ചെയ്ത ഏഴ് മാസം പ്രായമായ വാഴകളാണ് കര്‍ഷകരെ അറിയിക്കാതെ വെട്ടി കളഞ്ഞതെന്നാണ് ആക്ഷേപം. തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രേമ കുട്ടന്‍, വൈസ് പ്രസിഡന്റ് കെ എസ് സന്തോഷ്, കെഎസ്ഇബി എക്‌സി. എന്‍ജിനീയര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. മുന്നറിയിപ്പ് നല്‍കാതെ വാഴകൃഷി നശിപ്പിച്ച കെഎസ്ഇബി അധികൃതര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it