കെഎസ്ഇബിയുടെ മുരടിപ്പിന് കാരണം ബോര്‍ഡിന്റെ അലസത: വൈദ്യുതി മന്ത്രി

തിരുവനന്തപുരം: കെഎസ്ഇബിയുടെ വളര്‍ച്ചാമുരടിപ്പിനു കാരണം ബോര്‍ഡിന്റെ അലസതയാണെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അലസത മാറിയാലേ ബോര്‍ഡിനെ രക്ഷിക്കാനാവൂ. ഉപഭോക്താക്കള്‍ യജമാനന്‍മാരാണെന്ന കാര്യം മറക്കരുതെന്നും മന്ത്രി ഓര്‍മിപ്പിച്ചു. കെഎസ്ഇബി ആസ്ഥാനത്തു നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുടങ്ങിക്കിടക്കുന്ന വൈദ്യുതപദ്ധതികള്‍ പൊതുജനങ്ങള്‍ക്ക് ദ്രോഹമാവാത്തവിധം നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കണം. വൈദ്യുതി വിതരണ മേഖലയില്‍ അടിമുടി മാറ്റം ആവശ്യമാണ്. ജനങ്ങളുടെ മേല്‍ അധിക സാമ്പത്തികബാധ്യതയുണ്ടാക്കി ബോര്‍ഡിനെ സംരക്ഷിക്കുന്ന രീതി സര്‍ക്കാര്‍ സ്വീകരിക്കില്ല. ദിനംപ്രതി ബോര്‍ഡിന് കനത്ത നഷ്ടമാണ് ഇപ്പോള്‍ ഉണ്ടാവുന്നത്. അതു മറികടക്കാന്‍ ഉല്‍പാദന വര്‍ധനയിലൂടെ മാത്രമേ കഴിയുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. ഉല്‍പാദന, പ്രസാരണ, വിതരണ രംഗങ്ങളില്‍ വളരെയേറെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. വൈദ്യുതോല്‍പാദനം വര്‍ധിപ്പിക്കാന്‍ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തണം. മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പുനരുജ്ജീവിപ്പിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ഇതിലൊക്കെ പ്രധാനം വിതരണമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ്. ഇതിന് താഴേത്തട്ടിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഉന്നത ഉദ്യോഗസ്ഥരും ക്രിയാത്മകമായി ഇടപെടണമെന്നും കടകംപള്ളി പറഞ്ഞു.
കെഎസ്ഇബിയുടെ മുദ്രാഗാനത്തിന്റെ പ്രകാശനവും നവീകരിച്ച വെബ്‌സൈറ്റ് ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
Next Story

RELATED STORIES

Share it