കെഎസ്ഇബിക്ക് സോളാര്‍ ഇന്നവേഷന്‍ അവാര്‍ഡ്

തിരുവനന്തപുരം: സോളാര്‍ മേഖലയില്‍ നടത്തിയ നൂതന പദ്ധതികള്‍ പരിഗണിച്ച് കെഎസ്ഇബിക്ക് സോളാര്‍ ഇന്നവേഷന്‍ അവാര്‍ഡ് കേന്ദ്ര റിന്യൂവബിള്‍ ഊര്‍ജ മന്ത്രാലയം പ്രഖ്യാപിച്ചു.
അഗളി ചാളയൂര്‍ ആദിവാസി കോളനിയുടെ മേല്‍ക്കൂരയില്‍ സോളാര്‍ സ്ഥാപിച്ച് സൗജന്യ വൈദ്യുതി നല്‍കുന്ന പദ്ധതി, വയനാട് പടിഞ്ഞാറത്തറ ഡാം ടോപ്പില്‍ പ്രകൃതി ഭംഗിക്കനുയോജ്യമായി സഞ്ചാരികള്‍ക്ക് വെയിലോ മഴയോ കൊള്ളാതെ പ്രകൃതി ഭംഗി ആസ്വദിക്കാനും ഒപ്പം പൊതുപരിപാടികള്‍ക്ക് അനുയോജ്യമായ നിലയില്‍ 4,000 ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മിച്ച സോളാര്‍ പന്തല്‍, ഇന്ത്യയിലെതന്നെ ആദ്യ ഡാം റിസര്‍വോയറിലെ ഫ്‌ളോട്ടിങ് സോളാര്‍ അടക്കമുള്ള വിവിധ സോളാര്‍ ഇന്നവേഷന്‍ പദ്ധതികളാണ് അവാര്‍ഡിനര്‍ഹമായത്.
വൈദ്യുതിവകുപ്പിന്റെ 18 ജനറേറ്റിങ് സ്റ്റേഷനടക്കമുള്ള 54 കെട്ടിടങ്ങളിലായി 2.2 മെഗാവാട്ട് മേല്‍ക്കൂര സോളാര്‍ സ്ഥാപിക്കുന്ന പണിയും എല്ലാ ജില്ലയിലും മെഗാവാട്ട് പദ്ധതിയുടെ ഭാഗമായി വൈദ്യുതി ബോര്‍ഡിന്റെ സ്വന്തം സ്ഥലത്ത് തറയില്‍ സ്ഥാപിക്കുന്ന വിവിധ പദ്ധതികളുടെ നിര്‍മാണപ്രവര്‍ത്തനവുംപുരോഗമിക്കുന്നു.
ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ 7ന് വൈകീട്ട് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ഊര്‍ജ ഖനി റിന്യൂവബിള്‍ ഊര്‍ജവകുപ്പ് മന്ത്രിയില്‍നിന്ന് കെഎസ്ഇബി റിന്യൂവബിള്‍ എനര്‍ജി ആന്റ് എനര്‍ജി സേവിങ്‌സ് വിഭാഗം ചീഫ് എന്‍ജിനീയര്‍ ആര്‍ സുകു കെഎസ്ഇബിക്കുവേണ്ടി അവാര്‍ഡ് ഏറ്റുവാങ്ങും.
Next Story

RELATED STORIES

Share it