Kottayam Local

കെഎസ്ഇബിക്ക് നഷ്ടം 86 ലക്ഷം

കോട്ടയം: മഴക്കെടുതി മൂലം ജില്ലയില്‍ കെഎസ്ഇബിയ്ക്ക് 86 ലക്ഷം രൂപയുടെ നാശ നഷ്ടമുണ്ടായതായും തകരാറിലായ മുഴുവന്‍ വൈദ്യുതി ബന്ധങ്ങളും ഇന്നു  കൊണ്ട് തന്നെ പൂര്‍ണമായും പുനസ്ഥാപിക്കുമെന്നും ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പറഞ്ഞു.
134 ഹൈടെന്‍ഷന്‍ പോസ്റ്റുകളും 608 ലോ ടെന്‍ഷന്‍ പോസ്റ്റുകളും ഒടിഞ്ഞു വീണിട്ടുണ്ട്. വെള്ളം കയറിയ പ്രദേശത്തെ 72 ട്രാന്‍സ്‌ഫോര്‍മറുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വന്നു. ഇതില്‍ 60 ട്രാന്‍സ്‌ഫോര്‍മറുകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. ഇതുകൂടാതെ 3434 വൈദ്യുതിലൈനുകള്‍ ജില്ലയിലെ പലഭാഗങ്ങളിലായി പൊട്ടി വീണിട്ടുണ്ട്.
1.23 ലക്ഷം ഉപഭോക്താക്കളെ വൈദ്യുതി തടസ്സം ബാധിച്ചു. 3000 ല്‍ താഴെയുള്ള ഉപഭോക്താക്കള്‍ക്കാണ് ഇനിയും വൈദ്യുതി തടസ്സം നേരിട്ടു കൊണ്ടിരിക്കുന്നത്. ഇന്ന്  തന്നെ ഇവര്‍ക്കുള്ള വൈദ്യുതി പുനസ്ഥാപിച്ച് നല്‍കാനുള്ള അക്ഷീണ പ്രയത്‌നത്തിലാണ് കെഎസ്ഇബി. ഇതിനായി വകുപ്പില്‍ നിന്ന് വിരമിച്ച് പോയ ജീവനക്കാരുടെ സേവനം കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it