Flash News

കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് ലോറിക്ക് പിന്നിലിടിച്ചു; ഡ്രൈവര്‍ ഗുരുതരാവസ്ഥയില്‍

കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് ലോറിക്ക് പിന്നിലിടിച്ചു; ഡ്രൈവര്‍ ഗുരുതരാവസ്ഥയില്‍
X


തിരുവനന്തപുരം: ആറ്റിങ്ങലിന് സമീപം പൂവന്‍പാറയില്‍ കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് ലോറിക്ക് പിന്നിലിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്.ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്.
ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവര്‍ നെടുമങ്ങാട് സ്വദേശി ഷിനു(35)വിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഇന്ന് രാവിലെ 5.30ഓടെയാണ് അപകടം. സീബ്രാലൈനിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ ബസ് ചെന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് മൂന്നു മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി.ക്രൈന്‍ ഉപയോഗിച്ച് ബസ് മാറ്റിയ ശേഷമാണ് ഗതാഗതം സാധാരണ നിലയിലായത്.

Next Story

RELATED STORIES

Share it