Kollam Local

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് സ്വകാര്യ ബസുകള്‍ കൈയ്യടക്കി

ശാസ്താംകോട്ട: കോടികള്‍ ചെലവഴിച്ച് നിര്‍മാണം നടത്തി പ്രവര്‍ത്തനമാരംഭിച്ച ശാസ്താംകോട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കയറാതായതോടെ സ്വകാര്യ ബസുകള്‍ പാര്‍ക്കിങ്ങിനായി കൈയ്യടക്കി.
15 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് ശാസ്താംകോട്ട കെഎസ്ആര്‍ടിസി ഡിപ്പോയുടെ പണി കഴിച്ചത്.
തുടര്‍ന്ന് ഗാരേജിനായി മണ്ണെണ്ണമുക്കിന് സമീപം താലൂക്കിലെ ഏഴ് പഞ്ചായത്തുകള്‍ ചേര്‍ന്ന് ഒരു കോടി രൂപ മുടക്കി സ്ഥലവും കെട്ടിടവും നിര്‍മിച്ചു. തുടക്കത്തില്‍ ചില കെഎസ്ആര്‍ടിസി ബസുകള്‍ കയറി ഇറങ്ങുകയും ഇവിടെ നിന്നും ചില സര്‍വീസുകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഘട്ടംഘട്ടമായി സ്റ്റാന്‍ഡിന്റെ പ്രവര്‍ത്തനം നിലക്കുകയായിരുന്നു.
ഇന്ന് പേരിന് പോലും ഒരു കെഎസ്ആര്‍ടിസി ബസുപോലും ഇവിടെ കയറാറില്ല. ഇതിനിടെ നാട്ടുകാരുടെ പരാതിയെ തുര്‍ന്ന് ജനപ്രതിനിധികള്‍ കെഎസ്ആര്‍ടിസി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും മാസം 30 ലക്ഷം രൂപ ഡിപ്പോ പ്രവര്‍ത്തിക്കാന്‍ ചിലവാകുമെന്ന തടസവാദം ഉന്നയിച്ച് പിന്‍തിരിഞ്ഞു. കൂടാടെ ഒപ്പറേറ്റിങ് സെന്റര്‍ മാത്രമായെങ്കിലും തുടങ്ങാനായുള്ള അഭ്യര്‍്ഥനയും ഉദ്യാഗസ്ഥര്‍ ചെവിക്കൊണ്ടില്ല. ഇതേ തുടര്‍ന്നാണ് ശാസ്താംകോട്ട മാര്‍ക്കറ്റിന്റെ പടിഞ്ഞാറ് ഭാഗത്ത് 70 സെന്റ് സ്ഥലം വരുന്ന കെഎസ്ആര്‍ടിസി ഡിപ്പോ സ്വകാര്യ ബസുകള്‍ കയ്യടക്കിയത്. കൂടാതെ നിരവധി സ്വകാര്യ വാഹനങ്ങളും ആശുപത്രിയിലെ ആംബുലന്‍സും അടക്കം പാര്‍ക്ക് ചെയ്യുന്നതും ഇവിടെയാണ്. ഇപ്പോള്‍ അനധികൃത പാര്‍ക്കിംഗും സാമൂഹിക വിരുദ്ധ ശല്യവും ഇവിടെ രൂക്ഷമാണ്. കൂടാതെ ഇഴജന്തുക്കളുടെ ശല്യയും രൂക്ഷമാണ്. കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടായാല്‍ സ്റ്റാന്‍ഡ് യാത്രക്കാര്‍ക്ക് ഉപകാരമാകും. എല്ലാ ബസുകളും കയറുന്ന ഒരു പൊതു ബസ് സ്റ്റാന്റാക്കി ഡിപ്പോയെ മാറ്റണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ബസ് സ്റ്റാന്റ് ഇപകാരപ്പെടും വിധം സജ്ജാതമാക്കുമ്പോഴും കോടികള്‍ മുടക്കി മുഴുവന്‍ കോണ്‍ക്രീറ്റ് ചെയ്ത ഗ്യാരേജിന്റെ സ്ഥലം എന്ത് ചെയ്യുമെന്ന ചോദ്യം ബാക്കിനില്‍ക്കുകയാണ്.
Next Story

RELATED STORIES

Share it