Flash News

കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ് ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി കൊണ്ടുപോകരുതെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ് ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി കൊണ്ടുപോകരുതെന്ന് ഹൈക്കോടതി
X


കൊച്ചി: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ് ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി കൊണ്ടുപോകരുതെന്ന് ഹൈക്കോടതി. ഉയര്‍ന്ന ചാര്‍ജ് നല്‍കി യാത്ര ചെയ്യുന്നവര്‍ക്ക് ഇരുന്നു യാത്ര ചെയ്യാനുള്ള അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്. സീറ്റുകള്‍ക്കനുസരിച്ചു മാത്രമേ ബസുകളില്‍ യാത്രക്കാരെ കയറ്റാവൂ എന്ന് കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
മോട്ടോര്‍ വാഹന ചട്ടത്തിലെ വകുപ്പുകള്‍ അനുസരിച്ച് സൂപ്പര്‍ ഫാസ്റ്റും എക്‌സ്പ്രസും ഉള്‍പ്പെടെയുള്ള ലക്ഷ്വറി ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ എന്ന പാല ആസ്ഥാനമായുള്ള സംഘടനയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഗരുഡ മഹാരാജ,മിന്നല്‍,ഡീലക്‌സ്,എക്‌സ്പ്രസ്സ് എന്നിവയ്ക്ക് പുറമെ സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ക്കും ഉത്തരവ് ബാധകമാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.



Next Story

RELATED STORIES

Share it