wayanad local

കെഎസ്ആര്‍ടിസി മിന്നല്‍ സര്‍വീസ് ആരംഭിച്ചു



മാനന്തവാടി/ സുല്‍ത്താന്‍ ബത്തേരി: കെഎസ്ആര്‍ടിസി മാനന്തവാടി-തിരുവനന്തപുരം, സുല്‍ത്താന്‍ ബത്തേരി- തിരുവനന്തപുരം മിന്നല്‍ സര്‍വീസ് ആരംഭിച്ചു. വൈകീട്ട് ഏഴിന് മാനന്തവാടിയില്‍ നിന്നു പുറപ്പെടുന്ന ബസ് പുലര്‍ച്ചെ 4.25ന് തിരുവനന്തപുരത്ത് എത്തിച്ചേരും. രാത്രി 8.20ന് തിരുവന്തപുരത്ത് നിന്നു പുറപ്പെടുന്ന ബസ് രാവിലെ 5.40 മാനന്തവാടിയില്‍ എത്തും. ആകെ 10 സ്റ്റോപ്പുകളാണ് ബസ്സിന്. കല്‍പ്പറ്റ, താമരശ്ശേരി, അരീക്കോട്, മഞ്ചേരി, പെരിന്തല്‍മണ്ണ, തൃശൂര്‍, അങ്കമാലി, എറണാകുളം, ആലപ്പുഴ, കൊല്ലം വഴി തിരുവന്തപുരത്ത് എത്തുന്ന ബസ് തിരിച്ച് കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ, അങ്കമാലി, തൃശൂര്‍, പെരിന്തല്‍മണ്ണ, മഞ്ചേരി, അരീക്കോട്, താമരശ്ശേരി, കല്‍പ്പറ്റ വഴി മാനന്തവാടിയിലെത്തും. യാത്രക്കാരെ എത്രയും പെട്ടന്ന് ലക്ഷ്യസ്്ഥാനത്ത് എത്തിക്കുക എന്ന ഉദ്ദ്യേശത്തോടെ കെ.എസ്്.ആര്‍.ടി.സി ആരംഭിച്ച മിന്നല്‍ സര്‍വ്വീസ് ജില്ലയിലും സര്‍വ്വീസ് ആരംഭിച്ചു.ജില്ലയിലേക്ക് രണ്ട് ബസ്സുകളാണ്്് അനുവദിച്ചിരിക്കുന്നത്.സമയം കളയാതെ മിന്നില്‍ വേഗത്തില്‍ യാത്രക്കാരെ കൊണ്ടുപോകുന്നതാണ് പുതിയ സര്‍വ്വീസ്.സമയം നഷ്ടമില്ലാതെ സ്‌റ്റോപ്പുകള്‍ പരിമതിപ്പെടുത്തി യാത്രക്കാരെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുക എന്നതാണ് മിന്നില്‍ സര്‍വീസ് ലക്ഷ്യം. സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്നു വൈകീട്ട് 7.45നാണ് സര്‍വീസ് ആരംഭിക്കുന്നത്. പുലര്‍ച്ചെ 5.05ന് തലസ്ഥാനത്തെത്തും. വൈകീട്ട് 6.45ന് തിരുവനന്തപുരത്ത് നിന്നു പുറപ്പെടുന്ന ബസ്് പുലര്‍ച്ചെ 4.05നാണ് സുല്‍ത്താന്‍ ബത്തേരിയിലെത്തുക. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നു പുറപ്പെട്ടാല്‍ തൃശൂര്‍ ബസ്സ്റ്റാന്റില്‍ മാത്രമാണ് പ്രവേശിക്കുക. സംസ്ഥാനത്ത് 23 മിന്നല്‍ സര്‍വീസുകളാണ് കെഎസ്ആര്‍ടിസി ആരംഭിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it