കെഎസ്ആര്‍ടിസി മലയോര ഫാസ്റ്റ് സര്‍വീസുകള്‍ ഇന്നു തുടങ്ങും
BY Sumeera SMR27 May 2016 3:13 AM GMT
Sumeera SMR27 May 2016 3:13 AM GMT
പാലാ: കെഎസ്ആര്‍ടിസി പാലാ ഡിപ്പോയില്‍ നിന്ന് മലയോര മേഖലയുമായി ബന്ധിപ്പിച്ച് കൊല്ലം, വൈറ്റില എന്നിവിടങ്ങളിലേക്കുള്ള പുതിയ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ ഇന്ന് ആരംഭിക്കും. മുണ്ടക്കയം, കോരുത്തോട് മേഖലകളുമായി ബന്ധിപ്പിച്ചാണ് രണ്ട് സര്‍വീസുകളും ക്രമീകരിച്ചിരിക്കുന്നത്. കൊല്ലം സര്‍വീസ് പുലര്‍ച്ചെ 3.30നും വൈറ്റില 9.10നും പാലയില്‍നിന്ന് പുറപ്പെടും.
പാലായില്‍ നിന്ന് പുലര്‍ച്ചെ 3.30ന് പുറപ്പെട്ട് പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം വഴി 5.10ന് കോരുത്തോട് എത്തുന്ന കൊല്ലം സര്‍വീസ് 5.25ന് കോരുത്തോട് നിന്ന് തിരിച്ച് കാഞ്ഞിരപ്പള്ളയില്‍ എത്തി എരുമേലി, റാന്നി, പത്തനംതിട്ട, അടൂര്‍, കുണ്ടറ വഴി 10.25ന് കൊല്ലത്ത് എത്തും.
രണ്ടിന് കൊല്ലത്തു നിന്ന് തിരിക്കുന്ന സര്‍വീസ് 6.40ന് കോരുത്തോട്ടില്‍ എത്തി ഏഴിന് പാലായിലേക്ക് തിരിക്കും. രാത്രി 8.30ന് സര്‍വീസ് പാലായില്‍ അവസാനിക്കും. മുണ്ടക്കയം, ഇളങ്കാട് മേഖലകളുമായി ബന്ധിപ്പിച്ചാണ് വൈറ്റില സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. പുലര്‍ച്ചെ അഞ്ചിന് പാലയില്‍നിന്ന് പുറപ്പെടുന്ന ബസ് ഈരാറ്റുപേട്ടവഴി ഇളങ്കാട് എത്തി തിരികെ 7.10ന് വൈറ്റിലക്ക് തിരിക്കും. 9.10ന് പാലായില്‍ എത്തുന്ന ബസ് തലയോലപ്പറമ്പ്, കാഞ്ഞിരമറ്റം വഴി 11.10ന് എറണാകുളത്ത് എത്തും.
1.15ന് വൈറ്റിലയില്‍നിന്ന് തിരിക്കുന്ന സര്‍വീസ് വൈകീട്ട് 5.25ന് ഇളങ്കാട് എത്തി ആറിന് അവിടെനിന്ന് തിരിച്ച് രാത്രി എട്ടിന് പാലായില്‍ അവസാനിക്കും.

Next Story
RELATED STORIES
മറുപടി പറഞ്ഞാല്‍ തെളിവുകള്‍ പുറത്തുവിടും; ലീഗ് നേതാക്കളെ...
20 April 2024 9:16 AM GMT'പ്രസാര്‍ ഭാരതിയല്ല, പ്രചാര്‍ ഭാരതി'; ദൂരദര്ശന് ലോഗോയുടെ...
20 April 2024 9:01 AM GMTഎഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍...
20 April 2024 8:40 AM GMTശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
20 April 2024 8:22 AM GMTപകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMTപഞ്ചാബിലെ സംഗ്രൂര്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; രണ്ട് തടവുകാര്‍...
20 April 2024 7:57 AM GMT