കെഎസ്ആര്‍ടിസി ബസ് ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു
BY Sumeera SMR30 Nov 2015 4:19 AM GMT
Sumeera SMR30 Nov 2015 4:19 AM GMT
വെള്ളറട: അമിതവേഗത്തില്‍ പാഞ്ഞ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതരപരിക്ക്.
കോവില്ലൂര്‍ അമ്പലം ആറടിക്കര വീട്ടില്‍ വിനോദിനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11.45ന് കാരമൂട് വളവിലായിരുന്നു അപകടം. കോവില്ലൂരില്‍ നിന്ന് വെള്ളറടയിലേക്ക് പോവുകയായിരുന്ന കെഎല്‍ 19- 4412 ഹീറോ ഹോണ്ട ബൈക്കും കളിയക്കാവിള നിന്നും ആര്യനാടിലേക്ക് പോവുകയായിരുന്ന ആര്‍എഇ 69 നമ്പര്‍ ബസ്സും തമ്മിലാണ് കൂട്ടിമുട്ടിയത്. ബൈക്ക് യാത്രികന് തെറിച്ചുവീണ ഉടന്‍ തന്നെ ബസ് നിര്‍ത്തിയ ശേഷം ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ വിനോദിനെ ആദ്യം വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പ്രാഥമിക ചികില്‍സ നല്കിയ ശേഷം കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവം നടന്ന ഉടന്‍ എത്തിയ വെള്ളറട എസ്ഐ ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അപകടത്തില്‍പ്പെട്ട വാഹനങ്ങളെ പോലിസ് കസ്റ്റഡിയിലെടുത്ത ശേഷം തടസപ്പെട്ട വാഹന ഗതാഗതം പുനസ്ഥാപിച്ചു.

Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTവീട്ടിലെത്തി വോട്ട്: രഹസ്യ സ്വഭാവം കാക്കുന്നതില്‍ വീഴ്ച; പോളിങ്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT