Flash News

കെഎസ്ആര്‍ടിസി ബസ് പെട്രോള്‍ പമ്പിലേയ്ക്ക് ഇടിച്ചുകയറി;ഇരുപതോളം പേര്‍ക്ക് പരിക്ക്

കെഎസ്ആര്‍ടിസി ബസ്  പെട്രോള്‍ പമ്പിലേയ്ക്ക് ഇടിച്ചുകയറി;ഇരുപതോളം പേര്‍ക്ക് പരിക്ക്
X
ksrtc-accident-

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മുളക്കുഴയില്‍ ലോറിയിലിടിച്ച കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പെട്രോള്‍ പമ്പിലേയ്ക്ക് ഇടിച്ചുകയറി.നെയ്യാറ്റിന്‍കരയില്‍ നിന്ന് മൂന്നാറിലേയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് എതിരെ വന്ന മിനിലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ബസില്‍ നിന്നും ഡ്രൈവര്‍ പുറത്തേയ്ക്ക് തെറിച്ച് വിണു. ഡ്രൈവര്‍ അടക്കം ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബസ് ഡ്രൈവര്‍ക്കും മിനലോറി ഡ്രൈവര്‍ക്കും ഗുരുതരമായ പരിക്കുകളാണ് ഉള്ളത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിയന്ത്രണം വിട്ട് പെട്രോള്‍ പമ്പിലേയ്ക്ക് കയറിയ ബസ് പമ്പില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ച് ദിശമാറിയതിനാല്‍ വലിയ ഒരു അപകടം ഒഴിവായി.
Next Story

RELATED STORIES

Share it