Flash News

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു: 30 ഓളം പേര്‍ക്ക് പരിക്ക്

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു: 30 ഓളം പേര്‍ക്ക് പരിക്ക്
X
navaikulam-accident.jpg.ima

തിരുവന്തപുരം: ആറ്റിങ്ങലിനുസമീപം കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 30 ഓളം പേര്‍ക്ക് പരിക്കേറ്റു. ആലപ്പുഴയില്‍ നിന്ന് തിരുവന്തപുരത്തേയ്ക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് നാവായിക്കുളം 28-ാംമൈലില്‍ നിയന്ത്രണ വിട്ടതിനെതുടര്‍ന്ന് ദേശീയപാതയോരത്തെ കുഴിയിലേയ്ക്ക് മറിയുകയായിരുന്നു. പോലീസും നാട്ടുകാരും ചേര്‍ന്ന് ബസിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
Next Story

RELATED STORIES

Share it