Idukki local

കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു



അടിമാലി: കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പെട്ട് നാലുപേര്‍ക്ക് പരിക്കേറ്റു.വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. വ്യാഴാഴ്ച പുലര്‍ച്ചെ  അഞ്ചരയോടെ അടിമാലിക്കു സമീപം ആനച്ചാല്‍ ശങ്കുപ്പടിയിലാണ് അപകടം. രാജകുമാരി നോര്‍ത്തില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന മൂന്നാര്‍ ഡിപ്പോയിലെ ബസാണ് അപകടത്തില്‍പെട്ടത്. രാജകുമാരി പുത്തന്‍പുരയ്ക്കല്‍ വത്സലന്‍ തോമസ് (60), എന്‍.ആര്‍. സിറ്റി തണ്ടേല്‍ സുനീഷ അനൂപ് (27), കല്ലാര്‍ കണ്ടത്തില്‍ തങ്കമ്മ (80), ബസ് െ്രെഡവര്‍ രാജകുമാരി മാറാച്ചേരില്‍ ഷിജു എം. മാത്യു (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അടിമാലിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ വത്സലന്‍, സുനീഷ എന്നിവരെ വിദഗ്ദ ചികിത്സക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്കു മാറ്റി. ആനച്ചാലില്‍ നിന്നും ഏറെ ദൂരം കഴിയുന്നതിനു മുന്‍പേയാണ് അപകടം. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് ഡ്രൈവര്‍ പറഞ്ഞു. എതിരെ വന്ന കെ.എസ്.ആര്‍. ടി. സി. ബസില്‍ നിന്നും വെട്ടിച്ചു മാറ്റി റോഡിന്റെ വലതുവശത്തുള്ള തിട്ടയില്‍ ഇടിച്ചു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ ഇവിടെയുണ്ടായിരുന്ന വ്യാപാര സ്ഥാപനത്തിന്റെ മുന്‍ഭാഗത്തുള്ള ഷെഡും തകര്‍ത്ത ബസ് റോഡിന്റെ ഇടതുഭാഗത്തുള്ള കൊക്കയിലേക്ക് ചായുകയായിരുന്നു. റോഡു വക്കിലുണ്ടായിരുന്ന വന്‍ മരത്തില്‍ തങ്ങിനിന്നാതിനാല്‍ വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപെട്ടു. മരത്തില്‍ ഇടിച്ചു നിന്നില്ലായിരുന്നെങ്കില്‍ ഇരുന്നൂറ് അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് ബസ് പതിക്കുമായിരുന്നു. സമീപത്തുള്ള ട്രാന്‍സ്‌ഫോമറില്‍ ഇടിച്ചാലും അപകടത്തിന്റെ കാഠിന്യം വര്‍ധിക്കുമായിരുന്നു. പതിനഞ്ചോളം യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it