Kollam Local

കെഎസ്ആര്‍ടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് ഒന്‍പത് പേര്‍ക്ക് പരിക്ക്

കൊട്ടാരക്കര:ചക്കുവരയ്ക്കല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് ഒമ്പത് പേര്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ചക്കുവരയ്ക്കല്‍ സ്വദേശികളായ വസന്ത(47), വാസന്തിയമ്മ(75) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കെഎസ്ആര്‍.ടിസി കൊട്ടാരക്കര ഡിപ്പോയിലെ ബസ് െ്രെഡവര്‍ മോഹനന്‍(47), ചക്കുവരയ്ക്കല്‍ സ്വദേശികളായ ഇന്ദിര(57), കുഞ്ഞമ്മ(60), സുള്‍ബത്ത്(43), സുബഹാന(17), മനീഷ്(17), അരുണ്‍(17) എന്നിവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പകല്‍ രണ്ടരയോടെ ചക്കുവരയ്ക്കല്‍ താഴത്തു ക്ഷേത്രം വളവിലായിരുന്നുഅപകടം.കൊട്ടാരക്കരയില്‍ നിന്നും ചക്കുവരയ്ക്കലിലേക്കു പോകുകയായിരുന്ന ബസ്സും പുനലൂരില്‍ നിന്നും മേലിലയിലേക്കു വരികയായിരുന്ന ബസ്സുമാണ് കൂട്ടിയിടിച്ചത് . ചക്കുവരയ്ക്കല്‍ ബസ്സിലുണ്ടായിരുന്നവരാണ് പരിക്കേറ്റവരെല്ലാം. നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
Next Story

RELATED STORIES

Share it