ernakulam local

കെഎസ്ആര്‍ടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരിക്ക്‌



പെരുമ്പാവൂര്‍: കെഎസ്ആര്‍ടിസി ബസ്സുകള്‍ കൂട്ടിയിടിച്ചു 25 പേര്‍ക്ക് പരിക്ക്. പെരുമ്പാവൂര്‍ ആലുവ ദേശസാല്‍കൃത റൂട്ടില്‍ മഞ്ഞപ്പെട്ടിയിലാണ് അപകടം. സൂപ്പര്‍ഫാസ്റ്റ് ബസും ഓര്‍ഡിനറി ബസും കൂട്ടിയിടിച്ചാണ് ബസില്‍ ഉണ്ടായിരുന്ന 25ഓളം പേര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ പെരുമ്പാവൂരിലെ സാന്‍ജോ, വാത്തിയായത്ത് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു ആരുടെയും നില ഗുരുതരമല്ല.   ഇന്നലെ പുലര്‍ച്ചെ 5.30ഓടെയാണ് അപകടം. തൊടുപുഴയില്‍ നിന്നും ആലുവക്ക് വരികയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസും ആലുവയില്‍ നിന്നും പെരുമ്പാവൂരിലേക്ക് വരികയായിരുന്ന വേണാട് ഓര്‍ഡിനറി ബസ്സുമാണ് കുട്ടിയിടിച്ചത്. ആലുവയില്‍ നിന്നും വന്ന ബസ് തടിലോറിയെ മറികടന്ന് വരുന്നതിനിടെ വളവില്‍ വെച്ചാണ് അപകടം. ഓര്‍ഡിനറി ബസിലെ ഒരുഭാഗം ഭാഗീകമായി തകര്‍ന്നു. പെരുമ്പാവൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘവും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. പുലര്‍ച്ചെ അയതിനാല്‍ ബസില്‍ യാത്രക്കാര്‍ കുറവായത് അപകടവ്യാപ്തി കുറഞ്ഞു.
Next Story

RELATED STORIES

Share it