Kollam Local

കെഎസ്ആര്‍ടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു



കൊല്ലം: ചവറയില്‍ കെ എസ് ആര്‍ ടി സി ബസ് സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. കൂടെ യാത്ര ചെയ്തയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചവറ കരിത്തുറ തോപ്പില്‍ കൊച്ചു വീട്ടില്‍ ആന്റണിയുടെ മകന്‍ അഖില്‍ (20) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്ത സനു(21)വിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.യുവാക്കള്‍ സഞ്ചരിച്ച സ്‌കൂട്ടറാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി 11 ഓടെ ദേശീയപാതയില്‍ ചവറ പാലത്തിനു സമീപമാണ് അപകടമുണ്ടായത്.  തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി സൂപ്പര്‍ ഫാസ്റ്റ് ബസ് യുവാക്കള്‍ സഞ്ചരിച്ച സ്‌കൂട്ടറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് ചവറ ഫയര്‍ഫോഴ്‌സിന്റെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അഖിലിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ചവറയില്‍ നിന്നും ഫയര്‍ ഫോഴ്‌സും പോലിസുമെത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
Next Story

RELATED STORIES

Share it