Idukki local

കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് 15 പേര്‍ക്കു പരിക്ക്‌

വണ്ടിപ്പെരിയാര്‍: ദേശീയപാതയില്‍ വാളാര്‍ഡിയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്ക്. ലോറി െ്രെഡവര്‍ തേനി ആണ്ടിപ്പെട്ടി സ്വദേശി വേല്‍മുരുകന്‍ (37), കെഎസ് ആര്‍ടിസി ഡ്രൈവര്‍ മാനന്തവാടി സ്വദേശി വിനയരാജ് (43), കണ്ടക്ടര്‍ സുനില്‍കുമാര്‍(39), മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ പുതുക്കുടിയില്‍ അന്‍സിക് (16), ആഷിക് (17), സിദ്ദിക്ക് (38), ഹസീന (36), കോട്ടയം ചിങ്ങവനം സ്വദേശി കുമാരകുളം ചേലിച്ചേരിയില്‍ ശിവന്‍കുട്ടി (52), വണ്ടിപ്പെരിയാര്‍ സ്വദേശി ശ്രീമുരുകന്‍ (35), കോതമംഗലം ഇടമല്ലൂര്‍ കൊടയ്ക്കാനാല്‍ വീട്ടില്‍ ശൈല (44), വണ്ടിപെരിയാര്‍ അറുപത്തി രണ്ടാം മൈല്‍ വക്കച്ചന്‍ കോളനി സ്വദേശി മണികണ്ഠന്‍ (31), കുമളി മന്നാക്കുടി സ്വദേശി കറുപ്പന്‍ (38), ആനവിലാസം എലമ്പലശേരിയില്‍ വിലാസിനി(59), തേനി ആണ്ടിപ്പെട്ടി സ്വദേശി മാരിച്ചാമി (27), പുറ്റടി മൈലാടിയില്‍ വീട്ടില്‍  മാത്യൂസ്(23) എന്നിവര്‍ക്കാണു പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ ലോറിഡ്രൈവറെ തമിഴ്‌നാട്ടിലേക്ക് വിദഗ്ധ ചികില്‍സയ്ക്കായി കൊണ്ടുപോയി.
കെട്ടാരക്കര-ദിണ്ഡുക്കല്‍ ദേശീയ പാതയില്‍ വാളാര്‍ഡി പള്ളിപ്പടിക്കു സമീപം തിങ്കളാഴ്ച രാവിലെ 7.45 മണിയോടു കൂടിയാണ് അപകടം. കുമളിയില്‍ നിന്നും കോഴിക്കോട് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും ഈരാറ്റുപേട്ടയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്ന ടാങ്കര്‍ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. വളവില്‍വച്ച് മുന്നില്‍ പോയ ഇരുചക്രവാഹനത്തെ മറികടക്കാ ന്‍ ശ്രമിക്കുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ബസും എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം. ഇതിനിടയില്‍ കെഎസ്ആര്‍ടിസിയുടെ പിന്‍ഭാഗം ബൈക്ക് യാത്രികനെ ഇടിച്ചുവെങ്കിലും പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപെടുകയായിരുന്നു.
Next Story

RELATED STORIES

Share it