Idukki local

കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിനു പരിക്ക്

വണ്ടിപ്പെരിയാര്‍: കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിനു ഗുരുതര പരിക്ക്. ചെങ്കര തറയില്‍ വീട്ടില്‍ ബിബിനാ(28)ണു പരിക്കേറ്റത്. കൊട്ടാരക്കര-ദിണ്ഡുക്കല്‍ ദേശീയപാതയില്‍ 58ാംമൈല്‍ കൊളുന്തുപുരയ്ക്കു സമീപം ഇന്നലെ രാവിലെ ഒമ്പതോടെയാണ് അപകടം. പെരിയാറില്‍ നിന്നു പീരുമേട് ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് റോഡിലേക്കു മറിയുകയായിരുന്നു ഇതിനിടെ തിരുവനന്തപുരത്തു നിന്ന് കുമളിയിലേക്ക് എതിരെ വന്ന കെഎസ്ആര്‍ടിസി ബസ് ബൈക്ക്കാരനെ ഇടിക്കാതിരിക്കാന്‍ റോഡിലെ സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ചു നിര്‍ത്തിയെങ്കിലും ബസ്സിന്റെ പിന്‍ചക്രത്തില്‍ ബൈക്ക് ഉടക്കുകയായിരുന്നുവെന്നാണ് ബസ് യാത്രക്കാര്‍ പറയുന്നത്.
എന്നാല്‍ ബസ് അമിത വേഗത്തിലായിരന്നതായും ബൈക്കുകാരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നവെന്നുമാണ് രക്ഷാപ്രവത്തനം നടത്തിയ ദൃക്‌സാക്ഷികള്‍ പറയുന്നത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. വണ്ടിപ്പെരിയാര്‍ പോലിസ് എത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. പരിക്കേറ്റ ബിബിനെ പെരിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
Next Story

RELATED STORIES

Share it