Idukki local

കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ചു

അടിമാലി: രാത്രിയില്‍ കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ചു. ദേവിയാര്‍ കോളനിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്ന മൂന്നാര്‍ ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസ്സിലെ ഡീസലാണു മോണം പോയത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം. 100 ലിറ്റര്‍ ഡീസലാണ് മോഷ്ടിച്ചത്.
ഇതു സംബന്ധിച്ച് ജീവനക്കാര്‍ അടിമാലി പോലിസില്‍ പരാതി നല്‍കി. ദേവിയാര്‍ കോളനിയില്‍ നിന്ന് മാങ്കുളത്തേക്കാണ് ഈ ബസ് സര്‍വീസ് നടത്തുന്നത്. രാവിലെ ബസ് സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ജീവനക്കാര്‍ ബസ് പരിശോധിച്ചപ്പോള്‍ നിലത്ത് ഡീസല്‍ വീണുകിടക്കുന്നത് പരിശോധിച്ചപ്പോഴാണ് ഡീസല്‍ മോഷണം പോയ വിവരം മനസിലായത്.
മൂന്നാര്‍ ഡിപ്പോയില്‍ മികച്ച വരുമാനമുള്ള സര്‍വീസുകളിലൊന്നാണിത്. അടിമാലി പോലിസ് അന്വേഷണം ആരംഭിച്ചു.
സര്‍ട്ടിഫിക്കറ്റ്
നല്‍കണം
ചെന്നീര്‍ക്കര: ഗ്രാമപഞ്ചായത്തില്‍ വിധവാ പെന്‍ഷന്‍ വാങ്ങുന്നവര്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം സ്വയം സാക്ഷ്യപ്പെടുത്തി ഈ മാസം 10ന് മുമ്പ് പഞ്ചായത്ത് ഓഫീസില്‍ നല്‍കണം.
Next Story

RELATED STORIES

Share it