കെഎസ്ആര്‍ടിസി ബസ്സില്‍ കടത്തിയ വെള്ളി ആഭരണങ്ങള്‍ പിടികൂടി

പാലക്കാട്: കെഎസ്ആര്‍ടിസി ബസ്സില്‍ കടത്തുകയായിരുന്ന 21 കിലോ വെള്ളി ആഭരണങ്ങള്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. കോയമ്പത്തൂരില്‍ നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിലാണ് 11 ലക്ഷത്തിലധികം രൂപ വിലവരുന്ന വെള്ളി ആഭരണങ്ങള്‍ നികുതി അടയ്ക്കാതെ കടത്തിയിരുന്നത്. സേലത്തുനിന്നും പെരിന്തല്‍മണ്ണയിലേക്കാണ് ആഭരണങ്ങള്‍ കൊണ്ടുപോയിരുന്നത്. ഇതിന് 1.80 ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വെള്ളി പാദസരങ്ങളാണ് കടത്തിയിരുന്നത്. സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ ഡി ശ്രീകുമാര്‍, പ്രിവന്റീവ് ഓഫിസര്‍മാരായ കെ സി രൂപേഷ്, കെ എ മനോഹരന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ശ്യാംജിത്ത്, സതീഷ്, ഡ്രൈവര്‍ ജ്യോതിവാസന്‍ എന്നിവരടങ്ങിയ സംഘമാണ് വെള്ളി പിടികൂടിയത്.
Next Story

RELATED STORIES

Share it