thrissur local

കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് റോഡില്‍ ചീറിപ്പായുന്നു

ചാലക്കുടി: പോലിസിനെ നോക്കുകുത്തിയാക്കി സര്‍വീസ് റോഡിലൂടെ കെഎസ്ആര്‍ടിസി ബസുകള്‍ ചീറിപ്പായുന്നു. പോലിസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പുല്ല് വില കല്‍പ്പിച്ചാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ ഇത് വഴി പായുന്നത്. നഗരസഭ ജങ്ഷനിലെ സിഗ്നല്‍ മറികടക്കാനായാണ് പോലിസിന്റെ താക്കീത് അവഗണിച്ച് ഇപ്പോഴും കെഎസ്ആര്‍ടിസി ബസ്സുകള്‍ പായുന്നത്.
സര്‍വീസ് റോഡിലൂടെ അനധികൃതമായി സര്‍വീസ് നടത്തിയതിന് പലവട്ടം ഡ്രൈവര്‍മാര്‍ക്കെതിരേ കേസെടുത്തെങ്കിലും ഡ്രൈവര്‍മാരുടെ സമീപനത്ത ില്‍ മാറ്റമില്ല. ഇതു വഴിയുള്ള സര്‍വീസുകള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് അധികൃതര്‍ ഡിപ്പോ ഓഫിസര്‍ക്ക് കത്തും നല്‍കിയിരുന്നു. ഡിപ്പോ ഓഫിസറും ഇത് കാര്യമായെടുക്കുന്നില്ല. ഇതോടെ സര്‍വീസ് റോഡിലൂടെയുള്ള കെഎസ്ആര്‍ടിസി ബസ്സുകളുടെ മരണപ്പാച്ചില്‍ ഇപ്പോളും തുടരുകയാണ്.
സൗത്ത് ജങ്ഷനില്‍ നിന്നും വരുന്ന ബസുകള്‍ മേല്‍പാലം അവസാനിക്കുന്നിടത്ത് നിന്ന് ദേശായപാതയിലേക്ക് പ്രവേശിക്കണമെന്നാണ് ചട്ടം. എന്നാല്‍ മുനിസിപ്പല്‍ സിഗ്നലില്‍ പെടാതിരിക്കാനായി സര്‍വീസ് റോഡിലൂടെ നഗരസഭ ജങ്ഷനിലെത്തി ദേശീയപാതയിലേക്ക് പ്രവേശിക്കുകയാണ് ഇവരുടെ പതിവ്. തൃശൂര്‍ ഭാഗത്ത് നിന്നും സൗത്ത് ജങ്ഷനിലേക്ക് വരുന്ന കെഎസ്ആര്‍ടി ബസ്സുകള്‍ മുനിസിപ്പല്‍ ജങ്ഷനിലെ സിഗ്നല്‍ കടന്ന് മേല്‍പാലം ആരംഭിക്കുന്നിടത്ത് നിന്നും സര്‍വീസ് റോഡിലേക്ക് കടക്കണം.
എന്നാല്‍ മുനിസിപ്പല്‍ ജങ്ഷനിലെ സിഗ്നലില്‍പെടാതിരിക്കാനായി കോടതി ജങ്ഷില്‍ വച്ച് സര്‍വീസ് റോഡിലേക്ക് കടക്കുകയാണ് പതിവ്.
ക്രമം തെറ്റിച്ച് ബസ്സുകള്‍ പായുന്നത് മൂലം സര്‍വീസ് റോഡില്‍ വാഹനഗതാഗത തടസവും അപകടങ്ങളും നിത്യസംഭവമായിരിക്കുകയാണ്. അപകടങ്ങള്‍ കൂടിയതോടെ പോലിസ് ട്രാന്‍സ്‌പോര്‍ട്ട് ബസിലെ ്രൈഡവര്‍മാര്‍ക്ക് താക്കീത് നല്‍കിയിരുന്നു.
ഇത് അവഗണിച്ചതോടെ പേ ാലിസ് ഡിപ്പോയിലെ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം അവ—ഗണിച്ച് സര്‍വീസ് റോഡിലൂടെയുള്ള സര്‍വീസ് തുടര്‍ന്നതോടെ പോലിസ് ഡ്രൈവര്‍മാര്‍ക്കെതിരേ കേസും എടുത്തിരുന്നു. എന്നാല്‍ ഇപ്പോഴും ജനങ്ങളുടെ ജീവന് ഭീഷണിയായി കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് റോഡിലൂടെ ചീറിപ്പായുകയായാണ്.
Next Story

RELATED STORIES

Share it