thiruvananthapuram local

കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു

ആര്യനാട്: കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ സാമൂഹിക വിരുദ്ധര്‍ കല്ലെറിഞ്ഞ് തകര്‍ത്തു.
കഴിഞ്ഞദിവസം അര്‍ധരാത്രിയോടെയാണ് സംഭവം. ആര്യനാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ആര്‍എഇ 792 നമ്പര്‍ ബസിന്റെ പിന്‍ ഗ്ലാസും പനക്കോട് ജങ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌റ്റേ ബസും പുലര്‍ച്ചെ 4.30ന് പുറപ്പെടേണ്ട ആര്‍ആര്‍കെ 137 നമ്പര്‍ ബസിന്റെ മുന്നിലത്തെ ഗ്ലാസുമാണ് സാമൂഹിക വിരുദ്ധര്‍ എറിഞ്ഞു തകര്‍ത്തത്.
തകര്‍ത്തത് ആര്യനാട് നിന്നും പനക്കോട് ഭാഗത്തേയ്ക്കുപോയ സമൂഹിക വിരുദ്ധര്‍ ആയിരിക്കുമെന്നും അതിനാലാണ് ആര്യനാട് പാര്‍ക്ക് ചെയ്തിരുന്ന ബസിന്റെ പിന്നിലെ ഗ്ലാസിലും പനക്കോട് നിന്നും നെടുമങ്ങാട് ഭാഗത്തേയ്ക്ക് പോവാനുള്ള ബസിന്റെ മുന്‍ ഗ്ലാസും തകര്‍ത്തതെന്നും പോലിസ് പറയുന്നു. കല്ലേറില്‍ ഗ്ലാസുകള്‍ പൂര്‍ണമായും തകരുകയും ബസിനുളളിന്‍ നിന്നും കല്ല് കണ്ടെടുക്കുകയും ചെയ്തു. ആര്യനാട് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it