kozhikode local

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ വീണ്ടും സമരത്തിലേക്ക്‌

കോഴിക്കോട്: കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ വീണ്ടും സമരത്തിലേക്ക്. കെഎസ്ആര്‍ടിസിയില്‍ നിന്നു പെന്‍ഷന്‍പറ്റിയ 40,000ലധികം പേര്‍ കഴിഞ്ഞ അഞ്ചു മാസത്തിലേറെയായി പെന്‍ഷന്‍ ലഭിക്കാത്തതിനെതുടര്‍ന്ന് മരുന്നിനും ഭക്ഷണത്തിനും വാടകയ്ക്കും പണമില്ലാതെ ദുതിതമനുഭവിക്കുകയാണ്.
സര്‍ക്കാരിന്റെ മനുഷ്യത്വരഹിതമായ ഈ നടപടിക്കെത്തിരായാണ് സംസ്ഥാന വ്യാപകമായി സമരത്തിനൊരുങ്ങുന്നതെന്ന് കെഎസ്ആര്‍ടിസി പെന്‍ഷണേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാളെ മുതല്‍ സംസ്ഥാന വ്യപകമായി ചീഫ് ഓഫിസിനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും രാവിലെ 10 മുതല്‍ 12.30വരെ ധര്‍ണനടത്താനാണു തീരുമാനം. കോഴിക്കോട് മാവൂര്‍ റോഡ് കെഎസ്ആര്‍ടിസി ടെര്‍മിനലിനു മുന്നിലാണ് സമരം. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എ കെ രമേശ് രാവിലെ 11ന് ധര്‍ണ ഉദ്ഘാടനം ചെയ്യും.
കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് ഇനിയൊരിക്കലും പെന്‍ഷനുവേണ്ടി സമരംചെയ്യേണ്ടി വരില്ലെന്ന് അധികാരമേറ്റെടുത്തതിനു ശേഷം പിണറായി വിജയന്‍ പ്രഖ്യാപിച്ച് 19 മാസം പിന്നിടുമ്പോഴും ഒരു മാസംപോലും കൃത്യസമയത്തിന് പെന്‍ഷന്‍ വിതരണം ചെയ്തിട്ടില്ലെന്നതാണ് യാഥാര്‍ഥ്യമെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന സെക്രട്ടറി കെ രാജു, ജില്ലാ സെക്രട്ടറി എന്‍ ശശിധരന്‍, പി എം അശോകന്‍, കെ കെ ഭാസ്‌കരപണിക്കര്‍, കെ ഗോപാലന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it