Alappuzha local

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ സമരരീതിക്ക് മാറ്റം വരുത്തും



ആലപ്പുഴ: കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ ബസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് സംസ്ഥാന അടിസ്ഥാനത്തില്‍ നടത്തിവരുന്ന ധര്‍ണ്ണാസമരം ചൊവ്വാഴ്ച 30-ാം ദിവസത്തിലേക്ക് കടക്കുന്നു.  ഏപ്രില്‍, മെയ് മാസങ്ങളിലെ കുടിശിക പെന്‍ഷന്‍ അടിയന്തിരമായി വിതരണം ചെയ്യുക, പെന്‍ഷന്‍ ബാദ്ധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക, എല്ലാ മാസവും ആദ്യ പ്രവര്‍ത്തി ദിവസം പെന്‍ഷന്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം നടത്തുന്നത്. ഇപ്പോള്‍ ബസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന 10 മണി മുതലുള്ള സമരം ഇന്ന് ഉച്ചക്ക്  ഒന്നിന്് അവസാനിപ്പിക്കും. തുടര്‍ന്ന് പകല്‍ മുഴവന്‍ നീണ്ടു നില്‍ക്കുന്ന സമരവും ഉച്ച്ക്ക് കഞ്ഞിവീഴ്ത്തലും സംഘടിപ്പിക്കും. ബസ് സ്റ്റേഷന്‍ പരിസരത്ത് കഞ്ഞിവച്ച് കുടിച്ച് സമരം നടത്തും.ധര്‍ണ്ണ സമര പരിപാടിയില്‍ യൂനിറ്റ് പ്രസിഡന്റ് ബേബി പാറക്കാടന്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എം എം പണിക്കര്‍, ജില്ലാ ട്രഷറര്‍ എ പി ജയപ്രകാശ്, വി രാധാകൃഷ്ണന്‍, വി പി പവിത്രന്‍, എം പി പ്രസന്നന്‍, കെ എം സിദ്ധാര്‍ത്ഥന്‍, എം അബൂബക്കര്‍, പി എ കൊച്ചെറുക്കന്‍, പി ജി രാജേന്ദ്രന്‍, പി എന്‍ ജയദേവന്‍, ജി തങ്കമണി  നേതൃത്വം നല്‍കും.പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ സമരപരിപാടുകളുമായി മുന്നോട്ടു പോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it