Flash News

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക ബുധനാഴ്ച നല്‍കും; സമരം അവസാനിപ്പിച്ചു

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക ബുധനാഴ്ച നല്‍കും; സമരം അവസാനിപ്പിച്ചു
X
തിരുവനന്തപുരം:കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക ബുധനാഴ്ച കൊടുത്തുതീര്‍ക്കുമെന്ന് സര്‍ക്കാര്‍. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. ഇതേത്തുടര്‍ന്ന് പെന്‍ഷന്‍കാര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു.



പെന്‍ഷന്‍ കിട്ടാതായതോടെ പ്രതിസന്ധിയിലായ രണ്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്ന് ആത്മഹത്യ ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്. ബുധനാഴ്ചക്കകം കുടിശിക കൊടുത്തുതീര്‍ക്കുമെന്ന് ഗതാഗത മന്ത്രിയും മുഖ്യമന്ത്രിയും പെന്‍ഷന്‍കാരുടെ സംഘടനക്ക് ഉറപ്പുനല്‍കി. കുടിശിക കൊടുത്തുതീര്‍ക്കുന്നതിന് സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുന്നതിനുള്ള കരാറില്‍ നാളെ ഒപ്പുവക്കും.
Next Story

RELATED STORIES

Share it