കെഎസ്ആര്‍ടിസി തൊഴിലാളികളെ പണിമുടക്കിലേക്ക് തള്ളിവിടരുത്: ടിഡിഎഫ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി തൊഴിലാളികളെ പണിമുടക്കിലേക്ക് തള്ളിവിടരുതെന്നു ടിഡിഎഫ് സംസ്ഥാന പ്രസിഡന്റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ രവി.
നവംബറിലെ ശമ്പളം ഇതുവരെ നല്‍കിയിട്ടില്ല. അഞ്ചു മാസത്തെ പെന്‍ഷനാണ് കുടിശ്ശികയായത്. ഇതു സര്‍വകാല റെക്കോഡാണ്. ഇത് എന്നുനല്‍കുമെന്നു പറയാന്‍പോലും ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നില്ല. ജോലി ചെയ്തതിന്റെ കൂലിയാണ് നിഷേധിച്ചിരിക്കുന്നത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 18 മാസവും ശമ്പളം മുടങ്ങി. ഗതാഗത വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് ശമ്പളവും പെന്‍ഷനും നല്‍കിയോ എന്നു തിരക്കാന്‍ പോലും സമയമില്ല. മനുഷ്യസാധ്യമല്ലാത്ത അധ്വാനഭാരം അടിച്ചേല്‍പ്പിച്ചതിനു പുറമെ തുടര്‍ച്ചയായി നടത്തുന്ന തുഗ്ലക്ക് പരിഷ്‌കാരങ്ങളിലൂടെ സ്ഥാപനത്തെ തകര്‍ച്ചയിലേക്കു തള്ളിവിടുകയാണ്. ഒരു നിര്‍ബന്ധിത പണിമുടക്കിലേക്ക് തൊഴിലാളികളെ തള്ളിവിടാതെ ശമ്പളവും പെന്‍ഷന്‍ കുടിശ്ശികയും നല്‍കാന്‍ സര്‍ക്കാരും മാനേജ്‌മെന്റും ഉടന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.—
Next Story

RELATED STORIES

Share it