കെഎസ്ആര്‍ടിസി ഡ്രൈവറെ ആക്രമിച്ച യുവതി അറസ്റ്റില്‍

അമ്പലപ്പുഴ: കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി യുവതി ഡ്രൈവറെ മര്‍ദിച്ചു. കരുനാഗപ്പള്ളി ഡിപ്പോയിലെ ഡ്രൈവര്‍ ശ്രീകുമാറിനാണ് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി കാരലക്കണ്ടി കുന്നരന്‍ വെളിവീട്ടില്‍ ജിത്തുവിന്റെ ഭാര്യ അരുണിമ (26)യെ അമ്പലപ്പുഴ പോലിസ് അറസ്റ്റ് ചെയ്തു.
ദേശീയപാതയില്‍ പുറക്കാട് ജങ്്ഷന് സമീപം ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്കു പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസ് അരുണിമയും കുടുംബവും സഞ്ചരിച്ച കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചായിരുന്നു മര്‍ദനം. ബസ്സിനു മുമ്പില്‍ കാര്‍ നിര്‍ത്തിയ ശേഷം യുവതി ഡ്രൈവറുടെ ഡോര്‍ ബലമായി തുറന്ന് ശ്രീകുമാറിനെ ആക്രമിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസെത്തി യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Next Story

RELATED STORIES

Share it