palakkad local

കെഎസ്ആര്‍ടിസി ഡിപ്പോ നിര്‍മാണംസമരഭീഷണി മുഴക്കി എംഎല്‍എ

പാലക്കാട്: കെഎസ്ആര്‍ടിസി ഡിപ്പാ നിര്‍മാണം തുടങ്ങാന്‍ ഉടനടി നടപടി സ്വീകരിക്കാത്തപക്ഷം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ്് പരിസരത്ത് അനിശ്ചിതകാല സമരത്തിന് തുടക്കം കുറിക്കുമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ.
കെഎസ്ആര്‍ടിസി ഡിപ്പോക്ക് മുന്നില്‍ നടത്തുന്ന 24 മണിക്കൂര്‍ സൂചന പണിമുടക്കിലായിരുന്നു എംഎല്‍എയുടെ പ്രഖ്യാപനം. നവീകരണത്തിനായി കെഎസ്ആര്‍ടിസി ഡിപ്പോ പൊളിച്ചിട്ട് നാലു വര്‍ഷത്തിലേറെയായെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിച്ച് നിര്‍മാണം വൈകിപ്പിക്കുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്തുണ്ടായതെന്ന് എംഎല്‍എ കുറ്റപ്പെടുത്തി.
സാങ്കേതിക തടസ്സം മാറിയപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയാണ് അധികൃതര്‍ ഉന്നയിക്കുന്നത്. എന്നാല്‍ നിര്‍മാണത്തിനാവശ്യമായ 7.10 കോടി രൂപ എംഎല്‍എ ആസ്തിവികസന ഫണ്ടില്‍ നിന്നും നല്‍കാന്‍ തയ്യാറായിട്ടും ഡിപ്പോ നിര്‍മാണം തുടങ്ങാത്തത് രാഷ്ടീയ വിരോധവും കെഎസ്ആര്‍ടിസിയുടെ അനാസ്ഥയുമാണെന്നും എംഎല്‍എ കുറ്റപ്പെടുത്തി.
ഡിപ്പോ നിര്‍മാണം സംബന്ധിച്ച് നിയമസഭയില്‍ അടിയന്തിര പ്രമേയമായി ഉന്നയിക്കും. പുറമെ കെഎസ്ആര്‍ടിസി എംഡിയുമായി ചര്‍ച്ച നടത്തും. തുടര്‍ന്നും അനൂകൂല തീരുമാനമില്ലെങ്കില്‍ നിര്‍മാണ ഉത്തരവ് സംബന്ധിച്ച് അറിയിപ്പ് ലഭിക്കുന്നതുവരെ സമരം തുടരാനാണ് തീരൂമാനം. സമരം രാഷ്ട്രീയ പ്രേരിതമല്ലെന്നും വികസനത്തിന് വേണ്ടിയാണെന്നും മറിച്ചുള്ള ആരോപണങ്ങള്‍ക്ക് കഴമ്പില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സൂചന പണിമുടക്ക് സമരം യുഡിഎഫ് ചെയര്‍മാന്‍  എ രാമസ്വാമി ഉദ്ഘാടനം ചെയ്തു. പി ബാലഗോപാലന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it