kannur local

കെഎസ്ആര്‍ടിസി ടെര്‍മിനല്‍ നാലിന് നാടിനു സമര്‍പ്പിക്കും

പയ്യന്നൂര്‍: കെഎസ്ആര്‍ടിസി പയ്യന്നൂര്‍ ബസ് ടെര്‍മിനലിന്റെയും ഷോപ്പിങ് കോംപ്ലക്‌സിന്റെയും ഉദ്ഘാടനം നാലിന് രാവിലെ 10ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. അഞ്ച് കോടി രൂപ ചെലവില്‍ 20 മുറികളോടു കൂടിയ ഇരുനില കെട്ടിടവും ഇതോടനുബന്ധിച്ച് നൂറോളം ചെറു വാഹനങ്ങള്‍ക്കു പാര്‍ക്കു ചെയ്യുന്നതിനുള്ള പാര്‍ക്കിങ് സൗകര്യവും ഒരു ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള മഴവെള്ളസംഭരണിയും നിര്‍മാണം പൂര്‍ത്തിയായി.
യാത്രക്കാര്‍ക്കുള്ള വിശ്രമമുറിയും ആധുനീക രീതിയിലുള്ള കംഫര്‍ട്ട് സ്റ്റേഷനും ബസ്സുകള്‍ മഴ കൊള്ളാതെ പാര്‍ക്ക് ചെയ്യുന്നതിനായി 8500 ചതുരശ്ര അടിയില്‍ റൂഫിങോടു കൂടിയ ഷെഡും കോംപ്ലക്‌സിന്‍രെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 50 ലക്ഷം രൂപയില്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് യാര്‍ഡും ഡിപ്പോയില്‍ പൂര്‍ത്തിയായി.
ചടങ്ങില്‍ സി കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. പി കരുണാകരന്‍ എംപി യാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. പി കെ ശ്രീമതി എംപി, എംഎല്‍എമാരായ കെ കുഞ്ഞിരാമന്‍, ടി വി രാജേഷ് എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ ശശിവട്ടക്കൊവ്വല്‍, സി സത്യപാലന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ സി കൃഷ്ണന്‍ എംഎല്‍എ, ശശി വട്ടക്കൊവ്വല്‍, കെ ജയരാജന്‍, എസ് ബാബുരാജന്‍, ഷാജി വര്‍ഗീസ് പങ്കെടുത്തു.
Next Story

RELATED STORIES

Share it