കെഎസ്ആര്‍ടിസി ജീവനക്കാര്‍ മിന്നല്‍സമരം നടത്തി

കോഴിക്കോട്: ജില്ലയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മിന്നല്‍സമരം നടത്തി. തിരുവനന്തപുരത്തു സമരം ചെയ്ത ജീവനക്കാരെ പോലിസ് മര്‍ദിച്ചെന്ന് ആരോപിച്ചാണു ജീവനക്കാര്‍ മിന്നല്‍പ്പണിമുടക്ക് നടത്തിയത്. ബസ്സുകള്‍ സ്റ്റാന്റിലും റോഡിലും നിര്‍ത്തിയിട്ടായിരുന്നു പ്രതിഷേധം. ചില ബസ്സുകള്‍ ഡ്രൈവര്‍മാര്‍ റോഡില്‍ നിര്‍ത്തിയിട്ടതു ഗതാഗത തടസ്സത്തിനിടയാക്കി. ഡിപ്പോയില്‍ രാവിലെ എട്ടു മുതല്‍ വിവിധ യൂനിയനുകളുടെ നേതൃത്വത്തില്‍ ഉപരോധ സമരവുമുണ്ടായിരുന്നു. സമരത്തെ തുടര്‍ന്നു ജില്ലയിലെ സര്‍വീസുകള്‍ മണിക്കൂറുകളോളം മുടങ്ങി. ഡിപ്പോകളില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തി വച്ചു. റിസര്‍വേഷന്‍ കൗണ്ടര്‍ ജോലി കുടുംബശ്രീയെ ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂനിയന്റെ നേതൃത്വത്തില്‍ സമരത്തിന് ആഹ്വാനം ചെയ്തിരുന്നു.
Next Story

RELATED STORIES

Share it