Flash News

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു;യാത്രാക്കാര്‍ ദുരിതത്തില്‍

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു;യാത്രാക്കാര്‍ ദുരിതത്തില്‍
X


തിരുവനന്തപുരം:സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാര്‍ പ്രഖ്യാപിച്ച പണിമുടക്ക് തുടരുന്നു. സമരം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ സംസ്ഥാനത്ത് കൂടുതല്‍ സര്‍വ്വീസുകള്‍ മുടങ്ങി.തെക്കന്‍ ജില്ലകളില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. പത്തനംതിട്ട ജില്ലയില്‍ ഒരു ബസ് പോലും സര്‍വ്വീസ് നടത്തിയില്ല. മലബാര്‍ മേഖലയിലും സര്‍വ്വീസുകള്‍ ഭാഗികമാണ്. ഇന്നലെ രാവിലെ മുതലാണ് സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് മെക്കാനിക്കല്‍ ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചത്. ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം മാറ്റി അറ്റകുറ്റപ്പണിക്ക് കൂടുതല്‍ ആളുകള്‍ ആവശ്യമുള്ള രാത്രി ഷിഫ്റ്റില്‍ ആളെ ഉറപ്പിക്കും വിധം നടത്തിയ പരിഷ്‌കാരത്തിനെതിരെ ആണ് പ്രതിഷേധം.
അതേസമയം, പ്രശ്‌നം പരിഹരിക്കാന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടി ഇന്ന് സമരക്കാരുമായി ചര്‍ച്ച നടത്തും. അംഗീകൃത യൂണിയനുകളുടെ പ്രതിനിധികളുമായി രാവിലെ പത്ത് മണിക്കാണ് ചര്‍ച്ച.
Next Story

RELATED STORIES

Share it