കെഎസ്ആര്‍ടിസി ചില്‍ ബസ് പരീക്ഷണാടിസ്ഥാനത്തില്‍ നിരത്തിലെത്തി

തിരുവനന്തപുരം: കണക്ടിങ് കേരള’എന്ന ആശയത്തിന് തുടക്കമിട്ടു കെഎസ്ആര്‍ടിസിയുടെ ചില്‍ ബസ്് പരീക്ഷണാടിസ്ഥാനത്തില്‍ ഇന്നലെ മുതല്‍ സര്‍വീസ് ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്നും എറണാകുളത്തു നിന്നുമാണു പരീക്ഷണാടിസ്ഥാനത്തില്‍ ബസ്സുകള്‍ സര്‍വീസ് നടത്തുന്നത്.
തിരുവനന്തപുരത്തു നിന്നും സര്‍വീസ് നടത്തിയ ആദ്യ ബസ്സിന് 27000 രൂപയുടെ വരുമാനം ലഭിച്ചതായാണ് പ്രാഥമിക വിവരം. ആഗസ്ത് ഒന്നു മുതല്‍ കേരളത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള മുന്നോടിയായാണു നടപടി. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയാണു കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ്സുകള്‍ ചില്‍ ബസ് എന്ന പേരില്‍ സര്‍വീസിന് ഒരുങ്ങുന്നത്. ഇതിനായി കെയുആര്‍ടിസിയുടെ 209 ബസ്സുകള്‍ ഉപയോഗിച്ച് 180 സര്‍വീസുകള്‍ ഓപറേറ്റ് ചെയ്യും. കൃത്യസമയങ്ങളിലുള്ള പുറപ്പെടലും വെടിപ്പുള്ള ബസ്സുകളും ജീവനക്കാരുടെ സൗഹൃദപരമായ പെരുമാറ്റവും വാഗ്ദാനം ചെയ്താണ് പ്രീമിയര്‍ സൂപ്പര്‍ ക്ലാസ് ബസ്സുകള്‍ നിരത്തിലെത്തിക്കുന്നത്.
വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന ഫ്‌ളൈ ബസ്സുകള്‍ക്കു പിന്നാലെ ഒരു മണിക്കൂര്‍ ഇടവേളകളില്‍ ദേശീയപാതയിലൂടെയും എംസി റോഡിലൂടെയും നിരത്തിലിറങ്ങും. 1.35 കോടി രൂപ വിലവരുന്ന വോള്‍വോ ബസ്സുകളില്‍ അധികവും പൂര്‍ണതോതില്‍ ഉപയോഗിക്കാതെ കിടക്കുന്ന സാഹചര്യത്തിലാണു പുനര്‍ക്രമീകരണം. ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനും കോര്‍പറേഷന് വരുമാനമാര്‍ഗമായി കാണുന്നതിനും ലക്ഷ്യമിട്ടാണ് കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കുന്ന നവീകരണ പ്രവൃത്തികളുടെ ഭാഗമായി പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്.  ‘
കണക്ടിങ് കേരള’എന്ന ആശയത്തിലൂടെ തുടക്കമിടുന്ന പദ്ധതിയിലൂടെ കെഎസ്ആര്‍ടിസിയുടെ ദൈനംദിന ചെലവുകളിലും കുറവുവരുമെന്നാണു മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്. ഇതിനായി നിലവില്‍ ഓരോ ഡിപ്പോയിലും ചെറിയ റൂട്ടുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന ജന്റം പദ്ധതിയിലെ വോള്‍വോ ബസ്സുകളെ പിന്‍വലിക്കും.
ഇവയില്‍ മിക്കതും ഓരോ ഡിപ്പോയിലും അറ്റകുറ്റപ്പണിക്ക് കയറ്റിക്കിടക്കുകയാണ്. ഇതു വന്‍ നഷ്ടമാണ് കെഎസ്ആര്‍ടിസിക്ക് വരുത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഡിപ്പോകള്‍ മാത്രമായാണ് ചില്‍ ബസ്സുകളുടെ ഓപറേഷന്‍ സെന്ററുകള്‍ ക്രമീകരിക്കുക. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ചെയിന്‍ കണക്്ടിവിറ്റി ലഭ്യമാവുന്ന സീറ്റ് ബുക്കിങിന് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യവും ക്രമീകരിക്കും.
Next Story

RELATED STORIES

Share it