കെഎസ്ആര്‍ടിസി: കുറച്ച ടിക്കറ്റ് നിരക്ക് ഇന്നുമുതല്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കുറച്ച ടിക്കറ്റ് നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഓര്‍ഡിനറി സര്‍വീസുകളുടെ ടിക്കറ്റ് നിരക്കില്‍ ഒരു രൂപയാണു കുറച്ചിട്ടുള്ളത്. ഏഴു രൂപയായിരുന്നു ഓര്‍ഡിനറിയുടെ മിനിമം ചാര്‍ജ്. എന്നാല്‍ ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, ഡീലക്‌സ്, സൂപ്പര്‍ ഡീലക്‌സ്, ഗരുഡ, സര്‍വീസുകളുടെ ചാര്‍ജില്‍ കുറവുണ്ടാവില്ല. ഈമാസം 10നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതു സംബന്ധിച്ച തീരുമാനമുണ്ടായത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞതിന്റെ പ്രയോജനം പൊതുജനങ്ങളിലേക്കെത്തിക്കുന്നതിനാണു ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it