kozhikode local

കെഎസ്ആര്‍ടിസി കമേഴ്‌സ്യല്‍ കോംപ്ലക്‌സ് കൈമാറാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം

കോഴിക്കോട്: കേരള ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ കെഎസ്ആര്‍ടി സിക്ക് വേണ്ടി പണികഴിപ്പിച്ച കമേഴ്‌സ്യല്‍ കോംപ്ലക്‌സ് ടെന്‍ഡര്‍ പ്രകാരം ലഭിച്ച മാക് അസോസിയേഷന്‍ എന്ന സ്ഥാപനത്തിന് മൂന്ന് മാസത്തിനിടക്ക് കൈമാറാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം നല്‍കിയതായി മാനേജിങ് ഡയറക്ടര്‍ കെ വി മൊയ്തീന്‍കോയ അറിയിച്ചു.
നാല് തവണ ടെന്‍ഡര്‍ നടപടികള്‍ നടത്തിയ ശേഷമാണ് മുക്കം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക് അസോസിയേഷനു ലഭിക്കുന്നത്. ആദ്യത്തെ രണ്ടു ടെന്‍ഡറിലും ആരും പങ്കെടുത്തിരുന്നില്ല. മൂന്നാമത്തെ ടെന്‍ഡറില്‍ പങ്കെടുത്തത് മാക് അസോസിയേഷന്‍ മാത്രമായിരുന്നു.
ഒരു ടെന്‍ഡര്‍ മാത്രമേ ലഭിച്ചുള്ളു എന്ന കാരണത്താല്‍ കെ ടി ഡി എഫ് സി നാലാമത് വീണ്ടും ടെന്‍ഡര്‍ വിളിച്ചു. പ്രസ്തുത ടെന്‍ഡറില്‍ അഞ്ചു പേര്‍ പങ്കെടുക്കുകയും ഏറ്റവു കൂടുതല്‍ തുക കെട്ടിവച്ചത് മാക് അസോസിയേറ്റ്‌സ് ആയിരുന്നു. മാക് അസോസിയേറ്റ്‌സിന്റെ ക്വട്ടേഷന്‍ പ്രകാരം 50 കോടി തിരിച്ചുതരേണ്ടാത്ത അഡ്വാന്‍സും 50 ലക്ഷം രൂപ മാസവാടകയും മൂന്ന് വര്‍ഷം കൂടുമ്പോള്‍ 10 ശതമാനം വീതം വാടക വര്‍ധനയും ആയിരുന്നു സമര്‍പ്പിച്ചത്.
കോംപ്ലക്‌സിന്റെ പണി പൂര്‍ത്തികരിക്കാത്തതുകൊണ്ടും ഫയര്‍ എന്‍ഒസി ലഭിച്ച് കെട്ടിടത്തിന് നമ്പര്‍ ഇട്ട് നല്‍കാത്തതുമൂലമായിരുന്നു മാക് അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചത്. നമ്പറിട്ട് പണി പൂര്‍ത്തീകരിച്ച് നല്‍കുമ്പോള്‍ ബാക്കി തുക അടച്ച് നിയമാനുസൃതം മാക് അസോസിയേറ്റ്‌സിന് കൈമാറണമെന്നായിരുന്നു കോടതിയില്‍ ആവശ്യപ്പെട്ടത്. ബില്‍ഡിങ് നമ്പറും ഒക്യുമ്പനി സര്‍ട്ടിഫിക്കറ്റ് ഉം കിട്ടാത്ത കാരണം കൊണ്ട് മാക് അസോസിയേറ്റ്‌സിന് ലഭിച്ച ടെണ്ടര്‍ റദ്ദാക്കരുതെന്നും, ഈ കാലതാമസത്തിന്റെ പേരില്‍ മാക് അസോസിയേറ്റ്‌സില്‍ നിന്നും യാതൊരു നഷ്ടവും ഈടാക്കാന്‍ പാടില്ലയെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ മാനേജിങ് പാര്‍ട്ണര്‍ അബ്ദുല്‍കലാം ഹാജി, മാനേജര്‍ കെ ശശിധരന്‍ പങ്കെടുത്തു
Next Story

RELATED STORIES

Share it