കെഎസ്ആര്‍ടിസി: എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്ന് സര്‍ക്കുലര്‍

തിരുവനന്തപുരം: ദലിത് സംഘടനകള്‍ ഇന്ന് നടത്തുന്ന ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തണമെന്നു കാണിച്ച് എംഡി എ ഹേമചന്ദ്രന്‍ സര്‍ക്കുലര്‍ ഇറക്കി.
സാധാരണനിലയില്‍ സര്‍വീസ് നടത്താന്‍ എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. ജോലിക്കെത്തിയ ജീവനക്കാരുടെയും നടത്തിയ സര്‍വീസുകളുടെയും വിശദമായ റിപോര്‍ട്ട് രാവിലെയും ഉച്ചയ്ക്കും അയക്കണം. ആവശ്യമെങ്കില്‍ പോലിസ് സംരക്ഷണത്തോടെ സര്‍വീസ് നടത്താനും ഡിപ്പോകള്‍ക്ക് എംഡിയുടെ നിര്‍ദേശമുണ്ട്.
സര്‍വീസ് നടത്തുന്ന ബസ്സുകള്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്ന് കെഎസ്ആര്‍ടിസിയും ഔദ്യോഗികമായി പോലിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ തിങ്കളാഴ്ച സര്‍വീസ് നടത്തുമെന്ന് ബസ് ഫെഡറേഷന്‍ ഭാരവാഹികള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ വ്യാപാരി വ്യവസായി ഏകോപന സമിതിയും ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it