Flash News

കെഎസ്ആര്‍ടിസിയില്‍ 5നു മുമ്പ് പെന്‍ഷന്‍ നല്‍കണമെന്ന്



തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും അഞ്ചിന് മുമ്പ് പെന്‍ഷന്‍ വിതരണം ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പെന്‍ഷന്‍ കുടിശ്ശികയായി നല്‍കാനുള്ള തുക അടിയന്തരമായി വിതരണം ചെയ്യണമെന്നും കമ്മീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി മോഹനദാസ് കെഎസ്ആര്‍ടിസി എംഡിക്ക് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏത് ധനകാര്യ സ്ഥാപനത്തില്‍ നിന്നും പണം ലഭിക്കാന്‍ കെഎസ്ആര്‍ടിസിക്ക് സൗകര്യമുണ്ടെന്നിരിക്കെ പ്രായാധിക്യവും വാര്‍ധക്യസഹജമായ രോഗങ്ങളും അനുഭവിക്കുന്നവര്‍ക്ക് പണം ലഭിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലെന്ന് കെഎസ്ആര്‍ടിസി മനസ്സിലാക്കണം. ഒരു പുനരുദ്ധാരണ പാക്കേജ് ഉണ്ടാക്കിയിട്ടുണ്ടെന്നും അത് നടപ്പിലാക്കുമ്പോള്‍ കൃത്യമായി പെന്‍ഷന്‍ നല്‍കാമെന്നുമുള്ള കെഎസ്ആര്‍ടിസിയുടെ വിശദീകരണം ന്യായീകരിക്കത്തക്കതല്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. പണത്തിന്റെ ലഭ്യത കൃത്യമായി ഉറപ്പാക്കാന്‍ കഴിയാത്തതാണ് പ്രതിമാസ പെന്‍ഷന്‍ മുടങ്ങാനുള്ള കാരണമെന്ന് കെഎസ്ആര്‍ടിസി കമ്മീഷനെ അറിയിച്ചു. പുനരുദ്ധാരണ പാക്കേജിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. പാക്കേജ് അനുസരിച്ച് പെന്‍ഷന്‍ ഇനത്തില്‍ പ്രതിവര്‍ഷം ചെലവഴിക്കുന്ന തുക 50:50 എന്ന അനുപാതത്തില്‍ സര്‍ക്കാരും കോര്‍പറേഷനും വഹിക്കുമെന്നും റിപോര്‍ട്ടില്‍ പറയുന്നു. 1997ല്‍ കെഎസ്ആര്‍ടിസിയില്‍ നിന്നും വിരമിച്ച ആര്യനാട് സഫിയാ മന്‍സിലില്‍ മുഹമ്മദ് ഹനീഫ നല്‍കിയ പരാതിയിലാണ് ഉത്തരവ്.
Next Story

RELATED STORIES

Share it