കെഎസ്ആര്‍ടിസിക്ക് 40.61 കോടി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് 40.61 കോടി വകയിരുത്തി. ഇതില്‍ അടിസ്ഥാന സൗകര്യ വികസനത്തിനും വര്‍ക്‌ഷോപ്പ്, ഡിപ്പോകള്‍ എന്നിവയുടെ വികസനത്തിനും 9 കോടി. കംപ്യൂട്ടര്‍വല്‍ക്കരണത്തിന് 11 കോടി.
ജീവനക്കാരുടെ പരിശീലനത്തിന് 1 കോടി. പുതിയ സിംഗിള്‍/മള്‍ട്ടി ആക്‌സില്‍ ബസ്സുകള്‍ വാങ്ങും. കൊച്ചിയില്‍ സിഎന്‍ജി ബസ്സുകള്‍ ആരംഭിക്കും. ഇതിനായി 19.61 കോടി നീക്കിവച്ചു. 7 ഡ്രൈവര്‍ ട്രെയിനിങ് ട്രാക്കുകള്‍, റഡാര്‍ സര്‍വയിലന്‍സ് സിസ്റ്റം, 7 വെഹിക്കിള്‍ ടെസ്റ്റിങ് സ്റ്റേഷന്‍ എന്നിവ ആരംഭിക്കും. ചെക്ക് പോസ്റ്റുകളുടെ നവീകരണത്തിന് 2 കോടിയും വകയിരുത്തി.
Next Story

RELATED STORIES

Share it