Idukki local

കെഎസ്ആര്‍ടിസിക്ക് ദിനംപ്രതി ലക്ഷങ്ങളുടെ നഷ്ടം

വണ്ടിപ്പെരിയാര്‍: ഉദ്യോഗസ്ഥരുടെ അനാസ്ഥ കെഎസ്ആര്‍ടിസി. ഡിപ്പോയ്ക്ക് ദിനം പ്രതി ലക്ഷങ്ങള്‍ നഷ്ടം.ആവശ്യത്തിനു ജീവനക്കാര്‍ ഇല്ലാത്തതും,ബസുകള്‍ കട്ടപ്പുറത്തായതുമാണ് ലക്ഷങ്ങള്‍ നഷ്ടമാവാന്‍ കാരണം.53 സര്‍വീസുകളാണ് കുമളി ഡിപ്പോയില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്നത്.നിലവില്‍ 38 ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.
എട്ടോളം ബസുകള്‍ ഡിപ്പോയിലെ വര്‍ക്ക്‌ഷോപ്പില്‍ വിവിധ പണികളായി കിടക്കുന്നു.2 ബസുകള്‍ കട്ടപ്പനയിലെ ഡിപ്പോയിലും, പൊന്‍കുന്നത്തെ ഡിപ്പോ വര്‍ക്ക് ഷോപ്പിലും കട്ടപ്പുറത്ത് കയറിയിട്ട് ദിവസങ്ങള്‍ പിന്നിട്ടു.2 ബസുകള്‍ എന്‍ജിന്‍ തകരാറിലായിട്ട് മാസങ്ങള്‍ പിന്നിടുന്നു.ആവശ്യത്തിനു ജീവനക്കാരില്ലാത്തതാണ് ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ കഴിയാത്തത്. 50 ഡ്രൈവര്‍മാര്‍,12 മെക്കാനിക്കുകള്‍,ബ്ലാക്ക് സ്മിത്ത്,ടയര്‍ ഇന്‍സ്‌പെക്ടര്‍,പെയിന്റര്‍, എന്നിവരുടെ ഓരോ ഒഴിവുകളാണ് നിലവില്‍ കുമളി ഡിപ്പോയിലുള്ളത്.
മറ്റ് ഡിപ്പോകളില്‍ ആവശ്യത്തില്‍ കൂടുതല്‍ ഡ്രൈവര്‍മാരുണ്ടെങ്കിലും ക്യത്യമായ പുനര്‍വിന്യാസം നടത്തുന്നതില്‍ മാനേജ്‌മെന്റിന്റെ അനാസ്ഥയാണ് പിന്നില്‍്. ദീര്‍ഘ ദൂര സര്‍വീസുകളായ കുമളി-കോട്ടയം-എറണാകുളം, കുമളി -കട്ടപ്പന -എറണാകുളം, കുമളി -കോട്ടയം ചെയിന്‍ സര്‍വീസ് എന്നീ ബസുകള്‍ മിക്ക ദിവസങ്ങളിലും മുടങ്ങുകപതിവാണ്.സൂപ്പര്‍ ഫാസ്റ്റ്, അന്തര്‍സംസ്ഥാന സര്‍വീസുകള്‍,ഫാസ്റ്റ് പാസഞ്ചര്‍,എന്നീ ബസുകള്‍ തകരാറിലായാല്‍ പകരം സര്‍വീസ് നടത്താന്‍ സ്‌പെയര്‍ ബസുകള്‍ ഡിപ്പോയില്‍ ലഭ്യമല്ല. മൂന്നു മാസങ്ങള്‍ക്ക് റെക്കോഡ് കലക്ഷന്‍ നേടിയ ഡിപ്പോയാണ് കുമളി ഡിപ്പോ.
മൂന്നര ലക്ഷത്തില്‍ നിന്നും മുഴുവന്‍ സര്‍വീസുകളും ഓപ്പറേറ്റ് ചെയ്ത് 8 ലക്ഷം രൂപയിലേക്ക് എത്തിച്ച് ചരിത്രം സൃഷ്ടിച്ചിരുന്നു. ജീവനക്കാരുടെ കൂട്ടായ്മയോടുള്ള പ്രവര്‍ത്തനമായിരുന്നു ഇതിനു പിന്നില്‍ . എന്നാല്‍ ആവശ്യത്തിനു ജീവനക്കാരില്ലാതെ സര്‍വീസുകള്‍ മുടങ്ങുന്ന കാഴ്ച്ചയാണ് ഇപ്പോള്‍.
Next Story

RELATED STORIES

Share it