കെഎസ്ആര്‍ടിസിആസ്തി 3674.13 കോടി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ആസ്തി 3674.13 കോടിയാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. 2015 സപ്തംബര്‍ 31ലെ കണക്കു പ്രകാരം 1471.56 കോടി രൂപ വായ്പാ തിരിച്ചടവ് ഇനത്തില്‍ കെഎസ്ആര്‍ടിസി സര്‍ക്കാരിനു നല്‍കാനുണ്ട്. ഇതില്‍ 2013-14 വരെ കെഎസ്ആര്‍ടിസിക്ക് അനുവദിച്ച 1090.75 കോടിയുടെ വായ്പ കെഎസ്ആര്‍ടിസിയുടെ മൂലധനമാക്കി മാറ്റുന്നതിന് തത്ത്വത്തില്‍ അംഗീകരിച്ച് ഉത്തരവായി. ശേഷിക്കുന്ന വായ്പാബാധ്യത 380.81 കോടിയാണ്. കോര്‍പറേഷന്റെ പ്രതിമാസ വരുമാനം ശരാശരി 170 കോടിയും ചെലവ് ശരാശരി 260 കോടിയുമാണ്. സ്ഥിരം ജീവനക്കാരുടെ ശമ്പളയിനത്തില്‍ 64.50 കോടി പ്രതിമാസ ചെലവുണ്ടെന്നും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it