കെഎഫ്‌സിയില്‍ കേന്ദ്രീകൃത അപ്രൈസല്‍ സംവിധാനം വരും

തിരുവനന്തപുരം:  കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ മികച്ച വായ്പാ നിര്‍ദേശങ്ങള്‍ കണ്ടെത്താനായി കേന്ദ്രീകൃത അപ്രൈസല്‍ സംവിധാനം നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതിനായി തുടക്കത്തില്‍ കോഴിക്കോട്, എറണാകുളം, കൊല്ലം കേന്ദ്രങ്ങളായി മൂന്നു അപ്രൈസല്‍ ഹബ്ബുകള്‍ രൂപീകരിക്കും. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ സംഘടിപ്പിച്ച ദ്വിദിന കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിസിനസ് വളരുന്നതിനനുസരിച്ച് കൂടുതല്‍ അപ്രൈസല്‍ ഹബ്ബുകള്‍ ആരംഭിക്കും. പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥരെ ഇവിടെ നിയമിക്കും. വായ്പാ നിര്‍ദേശങ്ങള്‍ ചെയര്‍മാന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി പരിശോധിച്ച് ഏഴുദിവസത്തിനകം അപേക്ഷകരെ തീരുമാനം അറിയിക്കും. 30 ദിവസത്തിനുള്ളില്‍ വായ്പ അനുവദിക്കുന്നതിനുള്ള സംവിധാനം കെഎഫ്‌സിയില്‍ ഉണ്ടാവും. പുതിയ സംരംഭകര്‍ക്ക് റിസ്‌ക് റേറ്റിങ് വഴിയാണ് പലിശ നിശ്ചയിക്കുന്നത്. മികച്ച റേറ്റിങ്  ലഭിക്കുന്നവര്‍ക്കായിരിക്കും വായ്പ അനുവദിക്കുക.
Next Story

RELATED STORIES

Share it