കെഎന്‍എം സംസ്ഥാന കാംപയ്ന്‍

എടവണ്ണ :'മുഹമ്മദ് നബി മാനവരില്‍ മഹോന്നതന്‍' എന്ന പ്രമേയത്തില്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന സമിതി ഒരു വര്‍ഷമായി നടത്തിവരുന്ന സംസ്ഥാന കാംപെയ്‌ന്റെ സമാപനത്തോടനുബന്ധിച്ച് എടവണ്ണ ജാമിഅ നദ്‌വിയ്യ അങ്കണത്തില്‍ നടന്ന സമാപന സമ്മേളനം മക്ക ഹറം ഇമാം ശൈഖ് ഡോ. സ്വാലിഹ് ബിന്‍ മുഹമ്മദ് ആലു ത്വാലിബ് ഉദ്ഘാടനം ചെയ്തു.
മാനവ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമുള്ള ഫലപ്രദമായ പരിഹാരം പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതവും സന്ദേശവുമാണെന്ന് കെഎന്‍എം സംസ്ഥാന കാംപെയന്‍ സമാപന സമ്മേളനം വ്യക്തമാക്കി. സമ്മേളനം ശൈഖ് ഡോ. സ്വാലിഹ് ബിന്‍ മുഹമ്മദ് ആലുത്വാലിബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി അധ്യക്ഷനായിരുന്നു.
സഊദി കള്‍ച്ചറല്‍ അറ്റാഷെ ശൈഖ് അഹമദ് അലി അല്‍റൂമി, കെഎന്‍എം സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി ഉണ്ണീന്‍ കുട്ടി മൗലവി, കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് മദനി, കേരള ഹൈക്കോടതി സീനിയര്‍ അഭിഭാഷകന്‍ മായന്‍ കുട്ടി മേത്തര്‍, കെഎന്‍എം സംസ്ഥാന സെക്രട്ടറി എം അബ്ദുല്‍ റഹിമാന്‍ സലഫി, ഇ അഹമദ് സാഹിബ് എംപി, മുന്‍ എംപി എ വിജയരാഘവന്‍, പി കെ ബഷീര്‍ എംഎല്‍എ, നൂര്‍ മുഹമ്മദ് നൂര്‍ഷ, എച്ച് ഇ മുഹമ്മദ് ബാബു സേഠ്, പി കെ അഹമദ്, പാലത്ത് അബ്ദുല്‍ റഹ്മാന്‍ മദനി, എം ടി അബ്ദുസ്സമദ് സുല്ലമി, ഡോ. സുല്‍ഫിക്കറലി, നാസര്‍ സുല്ലമി, മുസ്തഫാ തന്‍വീര്‍, പി കെ സകരിയ്യ സ്വലാഹി, സിറാജ് ചേലേമ്പ്ര, എ പി അബ്ദുസ്സമദ്, അഷ്‌റഫ് ഒമാന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it